Kerala rain updates 02/06/24: ഇടിയോടുകൂടിയ മഴ; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും അതിശക്തമായ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും കാലവർഷം ശക്തി പ്രാപിച്ചു തുടങ്ങി. വടക്കൻ ജില്ലകളിൽ ഇന്നു ശക്തമായ മഴ സാധ്യതയുണ്ടെന്നും ഐ എം ഡി . ഇന്നും നാളെയും തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത. 5 വരെ സംസ്ഥാനത്താകെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം .
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ഇന്ന്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴ ആയിരിക്കുമെന്നും imd. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു മുകളിലായി ഉയർന്ന തലത്തിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു.
ഇന്ന് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം. കേരളത്തിൽ കാലവർഷം എത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ 5 ജില്ലകളിൽ 60% ത്തിനു മുകളിൽ മഴ ലഭിച്ചു. ആലപ്പുഴ, എറണാകുളം,ഇടുക്കി, കോട്ടയം, പത്തനംതിട്ട കൂടുതൽ മഴ ലഭിച്ചത്. കേരളത്തിൽ 53% അധിക മഴയാണ് കാലവർഷം എത്തി രണ്ടു ദിവസത്തിനുള്ളിൽ ലഭിച്ചത്.
ഇടിമിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.