Kerala rain updates 01/05/24: ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; മഴക്കൊപ്പം ഇടിമിന്നൽ
കേരളത്തിൽ ഇന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ട അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
01-06-2024: ഇടുക്കി, പാലക്കാട്, വയനാട്.
02-06-2024: ഇടുക്കി, കോഴിക്കോട്, വയനാട്.
05-06-2024: എറണാകുളം, ഇടുക്കി
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
01-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ്
02-06-2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
03-06-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
04-06-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
05-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ശക്തമായ മഴ സാഹചര്യം കണക്കിലെടുത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനിൽക്കുന്നു .മറ്റൊരു ചക്രവാതചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിൽ സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ ഏഴ് ദിവസം മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മഴക്കൊപ്പം വ്യാപകമായി ഇടിമിന്നലും കാറ്റും ഉണ്ടാകും എന്നും മുന്നറിയിപ്പുണ്ട്.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ metbeat weather ന്റെ link ഉപയോഗിക്കാൻ ഇവിടെ click ചെയ്യുക
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.