kerala rain alert 11/08/24:മഴ കനക്കും, എവിടെയെല്ലാം, എന്നു വരെ, ഏതു രീതിയില്‍, എന്തൊക്കെ ശ്രദ്ധിക്കണം
ശ്രീലങ്കക്ക് സമീപം രൂപം കൊള്ളുന്ന ചക്രവാതച്ചുഴി മൂലം കേരളത്തില്‍ അടുത്ത ഒരാഴ്ച വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ സാധ്യത. കിഴക്കന്‍ മലയോര മേഖലയില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരേണ്ടിവരുമെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നു.
നാളെ (ഓഗസ്റ്റ് 12) മുതല്‍ കേരളത്തില്‍ വൈകിട്ട് കിഴക്കന്‍ മേഖലയില്‍ ഇടിയോടെ മഴ ശക്തിപ്പെടും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലയിലും വയനാട് മേപ്പാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇടുക്കിയിലുമാണ് തീവ്ര മഴ സാധ്യത നിലനില്‍ക്കുന്നത്.
ഓഗസ്റ്റ് 21 വരെ കേരളത്തില്‍ ഇത്തരത്തിലുള്ള മഴ തുടരും. ശ്രീലങ്കയ്ക്ക് സമീപം നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. ഇത് ശ്രീലങ്ക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ ശക്തമായ മഴക്ക് കാരണമാകും.
ഓഗസ്റ്റ് 15 വരെ വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മലയോരം, വന മേഖല എന്നിവിടങ്ങളിലാണ് കനത്ത മഴ സാധ്യതയുള്ളത്. വയനാട്ടിന്റെ മേപ്പാടി മേഖല, മലപ്പുറം ജില്ലയുടെ നിലമ്പൂര്‍, കരുവാരക്കുണ്ട്, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, അഗളി, അട്ടപ്പാടി, എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖല, ഇടുക്കി ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കും.
ഉച്ചയ്ക്ക് ശേഷം മുകളില്‍ സൂചിപ്പിച്ച പ്രദേശങ്ങളില്‍ ഇടിയോടെ മഴ ലഭിച്ചേക്കും. കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാരം, അനാവശ്യ യാത്രകള്‍ സുരക്ഷിതമല്ല. മഴ ശക്തമാകുന്ന ദിവസങ്ങളില്‍ പര്‍വത മേഖലയിലെ രാത്രിയാത്രയും സുരക്ഷിതമല്ല.
ശ്രീലങ്കയ്ക്ക് സമീപം രണ്ടു ദിവസം നിലകൊള്ളുന്ന ചക്രവാതച്ചുഴി ഈ മാസം 20 ഓടെ കന്യാകുമാരി കടല്‍ വഴി അറബിക്കടലിലെത്തും. ഇതോടെ കേരളത്തില്‍ മഴ കിഴക്കന്‍ മേഖലയില്‍ നിന്ന് മധ്യ, തീരദേശ മേഖലയിലേക്കും വ്യാപിക്കും. 22 ഓടെ ചക്രവാതച്ചുഴി അറബിക്കടലില്‍ നിന്ന് അകന്നു പോകുന്നതോടെ കേരളത്തില്‍ മഴ കുറയും.
തെക്കന്‍ കേരള തീരത്ത് കടലിലും അടുത്ത ദിവസങ്ങളില്‍ ജാഗ്രത വേണ്ടിവരും. ഓഗസ്റ്റ് 15 ന് ശേഷം കന്യാകുമാരി കടല്‍, തെക്കന്‍ കേരള തീരം എന്നിവിടങ്ങളിലെ മത്സ്യബന്ധനം നടത്തുന്നവര്‍ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ കര്‍ശനമായും പാലിക്കണം.
മലയോര മേഖലയില്‍ ഔദ്യോഗിക ജാഗ്രതാ നിര്‍ദേശമുണ്ടായാല്‍ ജനങ്ങള്‍ അതിനോട് സഹകരിക്കണം. ചുരുങ്ങിയ സമയം തീവ്രതയേറിയ മഴയുണ്ടാകുകയും മലവെള്ളപ്പാച്ചിലിനും (flash flood) സാധ്യത. അരുവികള്‍, നദികള്‍, തോടുകള്‍ എന്നിവയില്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ല.
വടക്കന്‍ കേരളത്തിലെ കിഴക്കന്‍ മലയോരങ്ങളിലും വന മേഖലയിലും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ബുധന്‍ മുതല്‍ കേരളത്തിലെ കിഴക്കന്‍ മേഖലയ്‌ക്കൊപ്പം ഇടനാട്, തീരദേശ മേഖലയിലേക്കും മഴയെത്തും. ഇതിനു പിന്നാലെ നേരത്തെ സൂചിപ്പിച്ച ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ സെപ്റ്റംബര്‍ ആദ്യവാരം വരെ മഴ ഏറിയും കുറഞ്ഞും പ്രതീക്ഷിക്കാനാകുമെന്നും ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag