kerala monsoon weather 03/06/24: ഇന്ന് മഴ കനക്കും; ജാഗ്രത നിർദേശം
kerala monsoon weather 03/06/24 കേരളത്തിൽ കാലവർഷത്തിന്റെ ഭാഗമായ മഴ ഇന്നും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം. മലയോരമേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും.മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത . പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായി തുടരുകയാണ് .
kerala monsoon weather 03/06/24
കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം . ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം .
തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.