Kerala monsoon weather 01/06/25: മൺസൂൺ രണ്ടാമത്തെ ആഴ്ചയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടോ?

Kerala monsoon weather 01/06/25: മൺസൂൺ രണ്ടാമത്തെ ആഴ്ചയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടോ?

കാലവർഷം തുടങ്ങിയ ദിവസം മുതൽ ഇന്നലെ വരെ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഉൾപ്പെടെ ശരാശരിയിൽ അധികം മഴ രേഖപ്പെടുത്തിയ ദിവസങ്ങളാണ് കടന്നുപോയത്. ജൂൺ ഒന്നുമുതൽ ജൂൺ നാലുവരെയുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ ഒരു ജില്ലകളിലും തീവ്ര മഴയോ അതിശക്തമായ മഴയോ പ്രവചിക്കുന്നില്ല. ജൂൺ ഒന്നുമുതൽ ജൂൺ 4 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് നൽകിയിട്ടുള്ളത്. ചില ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടുമില്ല.

കാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ അപ്ഡേറ്റിൽ ജൂൺ 5 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം എങ്ങനെയായിരിക്കും എന്ന് പ്രവചിക്കുന്നു. കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലും രണ്ടാമത്തെ ആഴ്ചയിൽ ആകെ ലഭിക്കേണ്ട മഴയുടെ ശരാശരിയിലും കുറവ് മഴയായിരിക്കും രേഖപ്പെടുത്തുക എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം ഇന്നും കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷൻ)

മഞ്ഞ അലർട്ട്

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
കാസറഗോഡ്: മൊഗ്രാൽ (മധുർ സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & കോന്നി GD സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

metbeat news

Tag:Kerala monsoon weather 01/06/25: Is there a chance of more rain in the second week of monsoon?

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.