Kerala monsoon updates 15/06/24: കാലവർഷം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോൾ
കാലവർഷം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ 40% മഴക്കുറവ് രേഖപ്പെടുത്തി. 2024 ലെ കാലവർഷം തുടങ്ങി 15 ദിവസത്തിൽ ആകെ മൂന്ന് ദിവസം മാത്രമാണ് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. അതുകൊണ്ടുതന്നെ എല്ലാ ജില്ലകളിലും മഴ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ ജൂൺ 15 വരെയുള്ള കണക്കുപ്രകാരം തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യഥാക്രമം 23, 25% എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആലപ്പുഴ, കൊല്ലം ജില്ലകളിൽ 57 ശതമാനം മഴ കുറവാണ് 15 ദിവസത്തിനിടെ രേഖപ്പെടുത്തിയത്.
photo credit ; rajeevan erikulam
കാലവർഷം തുടങ്ങിയ ആദ്യത്തെ 15 ദിവസം കഴിഞ്ഞ ആറു വർഷങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് നോക്കുകയാണെങ്കിൽ 2020 5% മഴ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ൽ 16 ശതമാനം മഴ കുറവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. 2019 ൽ 30 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി ഈ കാലയളവിൽ. 2023 ൽ 57 ശതമാനവും 2022ൽ 60 ശതമാനവും മഴ കുറവാണ് ആദ്യത്തെ 15 ദിവസങ്ങൾ രേഖപ്പെടുത്തിയത്.
2023ലെ കണക്ക് നോക്കുകയാണെങ്കിൽ 2024 കൂടുതൽ മഴ ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കുന്ന മഴയുടെ അളവാണ് കാലവർഷം മഴയുടെ കണക്കിൽ ഉൾപ്പെടുത്തുക. 2023 കാലവർഷ മഴയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ 34 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 ൽ 14% വും,2021ൽ 16 ശതമാനവും,2020ൽ 9%, 2019ൽ 13 ശതമാനവും മഴ കുറവാണ് കാലവർഷ സീസണിൽ രേഖപ്പെടുത്തിയത്.
അതേസമയം ലക്ഷദ്വീപിൽ ജൂൺ ഒന്നു മുതൽ ജൂൺ 15 വരെയുള്ള കണക്കുപ്രകാരം 69% മഴക്കുറവ് രേഖപ്പെടുത്തി. മാഹിയിൽ ആവട്ടെ 36% മഴ കുറവുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.