പൊടിക്കാറ്റിൽ ഡ്രൈവ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ദുബായ് കാലാവസ്ഥ മാറ്റത്തിലേക്ക്. കഴിഞ്ഞ ദിവസം മുതൽ ശക്തമായ പൊടുക്കാറ്റാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ചെറിയൊരു ആശ്വാസം ചൂടിന് ഉണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. വരുന്ന രണ്ട് ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. എന്നാൽ കാലാവസ്ഥ കേന്ദ്രം നൽകുന്ന മറ്റൊരു മുന്നറിയിപ്പ് ശക്തമായ പൊടിക്കാറ്റ് സാധ്യതയാണ്. പൊടിക്കാറ്റ് ശക്തമാകുന്ന സമയത്ത് ദൂരക്കാഴ്ച കുറയാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. കാലാവസ്ഥ പെട്ടെന്ന് ചിലപ്പോൾ മാറും.
രാവിലെ കണ്ട കാലാവസ്ഥ ആയിരിക്കില്ല വെെകുന്നേരം. ദൂരക്കാഴ്ച കുറയുന്നത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുക ഡ്രൈവർമാരെയും കാൽനടയാത്രക്കാരിലും ആണ് . പൊടിക്കാറ്റിൽ ഡ്രൈവ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ദൂരക്കാഴ്ച കുറയാൻ സാധ്യത ഉണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക. RTAയുടെ നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷിത യാത്രയ്ക്ക് ഗുണം. പൊടിക്കാറ്റിൽ ടയറുകൾക്ക് റോഡിലുള്ള ഗ്രിപ്പ് കുറയാൻ സാധ്യതയുണ്ട്.
വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഈ അഞ്ച് കാര്യങ്ങൾ.
1. വാഹനമോടിക്കുന്നതിന് മുൻപ് ഹെഡ്‌ലൈറ്റുകൾ പരിശോധിക്കുക:
പൊടിക്കാറ്റ് കാരണം കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഹെഡ്‌ലൈറ്റുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. RTAയുടെ വെബ്സൈറ്റിൽ പറയുന്നതിങ്ങനെയാണ്: “പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നതിന് മുൻപ് നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പൊടി നിറഞ്ഞ കാലാവസ്ഥയിൽ ശ്രദ്ധയോടെ വാഹനമോടിക്കുക. നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി വേഗത കുറയ്ക്കുകയും ലൈൻ മാറുമ്പോൾ ശ്രദ്ധിക്കുകയും ചെയ്യുക.”
2. വേഗത കുറയ്ക്കുക:
എതിരെ വരുന്ന വാഹനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ കാരണം റോഡിലെ കുഴികൾ, വളവുകൾ, മറ്റു വാഹനങ്ങൾ എന്നിവ കാണാൻ സാധിക്കാതെ വരും. പൊടി കാരണം വിൻഡോ ഗ്ലാസ്സിലൂടെ കാഴ്ച മറയാനും സാധ്യതയുണ്ട്. വേഗത കുറയ്ക്കുകയും മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക. റോഡിന്റെ അവസ്ഥ അനുസരിച്ച് വേഗത ക്രമീകരിക്കുക. കാരണം, വാഹനം നിർത്താൻ കൂടുതൽ സമയം എടുത്തേക്കാം.
3. ചിത്രങ്ങളോ വീഡിയോകളോ എടുക്കാതിരിക്കുക:
കാഴ്ച കുറഞ്ഞ അവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ശ്രമിക്കുക. അബുദാബി പോലീസ് നൽകിയ നിർദ്ദേശം അനുസരിച്ച് “വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പൂർണ്ണ ശ്രദ്ധയോടെ ഇരിക്കണം. പ്രത്യേകിച്ച് കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ.”
4. ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക:
പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ ലൈനിൽ തന്നെ സഞ്ചരിക്കുക.”
5. വിൻഡോകൾ അടച്ചിടുക:
“വാഹനമോടിക്കുമ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയാണെങ്കിൽ വിൻഡോകൾ അടച്ചിടുക. എസി ഓൺ ചെയ്യുക. ഇത് നിങ്ങളുടെ സുരക്ഷയ്ക്ക് നല്ലതാണ്.”
Tag:Keep these things in mind when driving in dust storms.