ടീച്ചർമാരെ വരൂ… യുഎഇയിലെ സ്കൂളുകളിലേക്ക്, നിരവധി ഒഴിവുകൾ

ടീച്ചർമാരെ വരൂ… യുഎഇയിലെ സ്കൂളുകളിലേക്ക്, നിരവധി ഒഴിവുകൾ

മികച്ച അധ്യാപകരെ തേടി യുഎഇയിലെ സ്കൂളുകൾ. ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി യുഎഇയിൽ 906 അധ്യാപകരുടെ ഒഴിവുകളാണ് ഉള്ളത്. ഇതിൽ 700 ഒഴിവുകൾ ദുബായിൽ ഉണ്ട്.

130ലേറെ അബുദാബിയിലും, ശേഷിക്കുന്നവ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ആയിരിക്കുമെന്ന് ഓൺലൈൻ റിക്രൂട്ടിങ് സൈറ്റായ ടിഇഎസ് പറയുന്നു. യുഎഇയിലെ പ്രധാന സ്കൂൾ ശൃംഖലയും മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങി വിവിധ സ്കൂൾ മാനേജ്മെന്റുകൾ പുതിയ അധ്യയനത്തിലേക്കു മികച്ച അധ്യാപകരെ തേടുകയാണ് .

ജെംസ് ഗ്രൂപ്പ് തേടുന്നത് ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പരിശീലനം നേടിയ അധ്യാപകരെയാണ്. യുകെ, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരെയും പരിഗണിക്കും. റിക്രൂട്മെന്റ് ജൂണിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. അപേക്ഷകരുടെ അഭിമുഖം നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. തലീം ഗ്രൂപ്പ് പരിശീലനം നേടിയ അധ്യാപകർക്കായി യുകെ, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ റിക്രൂട്ടിങ് മേള സംഘടിപ്പിക്കുകയാണ്.

സയൻസ്, മാത്തമാറ്റിക്സ്, ലാംഗ്വേജ് അധ്യാപകർക്കാണ് കൂടുതൽ അവസരം ഉള്ളത്. ഈ മാസം അവസാനത്തോടെ അപേക്ഷകൾ സ്വീകരിച്ച് ജൂണിൽ റിക്രൂട്ടിങ് പൂർത്തിയാക്കി ഓഗസ്റ്റിൽ ജോലി ആരംഭിക്കുകയാണ് ലക്ഷ്യം. യോഗ്യത ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ്. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും. 3000 ദിർഹം മുതൽ 23,000 ദിർഹം വരെ ശമ്പളം നൽകുന്ന സ്കൂളുകൾ ഉണ്ട് . വെബ്സൈറ്റ് www.tes.com

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.