യുഎഇയിലേക്ക് നിരവധി ഒഴിവുകൾ; ഒഡെപെക് വഴി റിക്രൂട്ട്മെന്റ്
യുഎഇയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാറിന് കീഴിൽ ഒഡെപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നു. ഫ്രീയായി നടത്തുന്ന റിക്രൂട്ട്മെന്റ് ഇ എല്‍ വി ഫോര്‍മാന്‍, റെസിഡന്റ് ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്കാണ്.ഒഡെപെക്ഉദ്യോഗാർത്ഥികളിൽ നിന്നും യാതൊരുവിധ ഫീസും ഈടാക്കുന്നില്ല.ഫോര്‍മാന്‍ വിഭാഗത്തില്‍യുഎഇ ഡ്രൈവിങ് ലൈസന്‍സ് നിർബന്ധമല്ല എങ്കിലുംലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.CCTV, SCS, ACS, INTERCOM, SMATV, GB) ഇന്‍സ്റ്റാളേഷന്‍, ടെര്‍മിനേഷന്‍, ടെസ്റ്റിംഗ്, കമ്മീഷന്‍ ചെയ്യല്‍ എന്നിവയില്‍ അനുഭവപരിചയം ഉണ്ടായിരിക്കണം.
ഇ എല്‍ വി സിസ്റ്റങ്ങളില്‍ 25 വര്‍ഷത്തെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണനയുണ്ടാകും (യുഎഇ/ജിസിസിയില്‍ അഭികാമ്യം). ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സില്‍ ഐടിഐ/ഡിപ്ലോമ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഒന്നിലധികം പ്രോജക്ടുകളും സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യു എ ഇ ദിര്‍ഹമായിരിക്കും (45000 രൂപ) ശമ്പളം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, അനുഭവ സാക്ഷ്യപത്രം എന്നിവ [email protected] എന്ന വിലാസത്തില്‍ 2024 മാര്‍ച്ച് 11നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്.
ടെക്‌നീഷ്യന്‍
ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. റസിഡന്റ് ടെക്‌നീഷ്യര്‍മാരായിട്ടായിരിക്കും സ്ത്രീകളുടെ നിയമനം. എസി ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളും എംഇപി ടെക്‌നീഷ്യന്‍ 4, ടെക്‌നീഷ്യന്‍ ഇലക്ട്രിക്കല്‍ 4 , പ്ലംബര്‍ 3, ഓപ്പറേറ്റര്‍ ബി എം എസ് 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഭക്ഷണം സ്വയം കൈകാര്യം ചെയ്യേണ്ടി വരും. ഇതിനുള്ള ചിലവ് ശമ്പളത്തിന്റെ കൂടെ ലഭിക്കും. ജോലി സ്ഥലത്തെ അടിസ്ഥാനമാക്കി അവരുടെ സ്വകാര്യ സാധനങ്ങളും പാചക വസ്തുക്കളും കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും. ദുബായി, അബുദാബി എമിറേറ്റുകളിലായി ജോലി ചെയ്യേണ്ടി വരും.
2200 യു എ ഇ ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയാണ് സാലറി. അതായത് 49534 രൂപ മുതല്‍ 56,288 രൂപ വരെ ശമ്പളമായി ലഭിക്കും. അലവന്‍സുകള്‍ ഇതില്‍ അടങ്ങിയിരിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍, നിങ്ങളുടെ CVയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും [email protected] എന്ന ഇമെയിലിലേക്ക് 2024 മാര്‍ച്ച് 13നോ അതിനു മുമ്പോ ‘പുരുഷ സാങ്കേതിക വിദഗ്ധന്‍ യുഎഇയിലേക്ക്’ എന്ന വിഷയത്തില്‍ അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക് ഓഫീസില്‍ ബന്ധപ്പെടുക.