70,000 രൂപ വരെ ശമ്പളത്തിൽ ഹൈക്കോടതിയിൽ ജോലി നേടാം
മദ്രാസ് ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ ജോലിയവസരം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ പോസ്റ്റുകളിലാണ് നിയമനം. ഫെബ്രുവരി 13നുള്ളില്‍ അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
മദ്രാസ് ഹൈക്കോടതിയില്‍ ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം.
ടൈപ്പിസ്റ്റ്- 22, ടെലിഫോണ്‍ ഓപ്പറേറ്റര്‍ 1, കാഷ്യര്‍ 2, സെറോക്‌സ് ഓപ്പറേറ്റര്‍ 8 എന്നിങ്ങനെ ആകെ ആകെ 33 ഒഴിവുകളുണ്ട്.
പ്രായപരിധി
18 മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ടൈപ്പിസ്റ്റ്
ബിരുദം, ടെക്‌നിക്കല്‍ ഡയറക്ടറേറ്റ് നടത്തുന്ന കമ്പ്യൂട്ടര്‍ ഓണ്‍ ഓഫീസ് ഓട്ടോമേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. ടൈപ്പ് റൈറ്റിംഗിലെ സാങ്കേതിക പരീക്ഷ തമിഴിലും, ഇംഗ്ലീഷിലും ഹയര്‍ ഗ്രേഡില്‍ പാസാവണം.
ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ എന്നീ പോസ്റ്റുകളിലേക്ക് ബിരദും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് 19,500 രൂപമുതല്‍ 71,900 രൂപ വരെ ശമ്പളം.
സെറോക്‌സ് ഓപ്പറേറ്റര്‍ പോസ്റ്റില്‍ 16,600 രൂപ മുതല്‍ 60,800 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ
യു.ആര്‍, ഒബിസി, വനിതകള്‍ക്ക് 500 രൂപ ഫീസടച്ചും, എസ്.സി-എസ്.ടി, പിഡബ്ല്യൂഡി വിഭാഗക്കാര്‍ക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.mhc.tn.gov.in/recruitment/login സന്ദര്‍ശിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
https://www.mhc.tn.gov.in/recruitment/docs/NOTIFICATIONTypist.pdf