വേനൽ തുടങ്ങും മുമ്പേ കൊടുംചൂടിൽ വലഞ്ഞ് കേരളം കാരണം എന്ത്?വരും ദിവസങ്ങളിലും ചൂട് കൂടും
വേനൽ തുടങ്ങും മുമ്പേ കൊടും ചൂടിൽ വലഞ്ഞ് കേരളം. ചൂടിന്റെ കാഠിന്യം ദിനംപ്രതി കൂടി വരികയാണ് എന്താണ് ഇതിനു കാരണം?
നിലവിൽ വരണ്ട കിഴക്കൻ കാറ്റാണ് കേരളത്തിന് മുകളിൽ വീശുന്നത് ഇത് കേരളത്തിൽ ചൂടുകൂടാനുള്ള ഒരു കാരണമാണ്. കൂടാതെ ഒഡീഷ തീരത്തിനു മുകളിൽ അതിമർദ്ദ മേഖല രൂപപ്പെട്ടിട്ടുണ്ട് ഇത് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് മേഘങ്ങളെ അകറ്റുന്നതിനുള്ള ഒരു സാഹചര്യം ഉണ്ടാക്കുന്നു. ഇങ്ങനെ മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമായതുകൊണ്ട് തന്നെ സൂര്യപ്രകാശം നേരിട്ട് ഭൂമിയിൽ പതിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്താണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. അതിനാൽ തന്നെ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റി നൽകുന്നുണ്ട്.
ഇന്നും കേരളത്തിൽ ചൂട് കൂടി
ഇന്ന് കേരളത്തിൽ എട്ട് സ്റ്റേഷനുകളിൽ 39 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി.
അയ്യൻകുന്ന് 39.9 ഡിഗ്രി, ചെമ്പേരി 39.8,പാന്തൂർ 39.7, തിരുവല്ല 39.5,കുന്നന്താനം 39.4,കളമശ്ശേരി, നിലമ്പൂർ 39.2, ഇരിക്കൂർ 39 ഡിഗ്രി എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. കൂടാതെ 8 സ്റ്റേഷനുകളിൽ 38 ഡിഗ്രിയിൽ കൂടുതൽ ചൂടും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലാണ് ഇങ്ങനെ ചൂടു രേഖപ്പെടുത്തിയത്.
Source: Rajeevan Erikkulam
അതേസമയം ഇന്നും നാളെയുംകേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ ജില്ലയിൽ 36°C വരെയും (സാധാരണയെക്കാൾ 3 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.