ഇസ്രയേൽ വെള്ളം നിഷേധിച്ച ഗാസയില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട്. തെക്കന്‍ ഗാസയിലെ റഫയിലാണ് കനത്ത മഴയെ തുടര്‍ന്ന് അഭയാര്‍ഥി ക്യാംപുകളില്‍ വെള്ളം കയറിയത്. മഴ ശക്തിപ്പെട്ടത് പകര്‍ച്ച വ്യാധികള്‍ പടരാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.
ഇസ്രയേൽ വെള്ളം നിഷേധിച്ചു, ദൈവം മഴ നല്‍കി
എന്നാല്‍ മഴയില്‍ ആനന്ദിക്കുകയാണ് കുട്ടികളും മറ്റും. ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ പൊടിപടലങ്ങളാണ്. വായു നിലവാരം മോശമായിട്ടുണ്ട്. ഇസ്രായേൽ തങ്ങള്‍ക്ക് വെള്ളം നിഷേധിച്ചപ്പോള്‍ ദൈവം മഴ തന്നുവെന്നു ചിലര്‍ പറയുന്നു. കുട്ടികള്‍ മഴയില്‍ നല്‍കുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഫലസ്തീനിയന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും (Palestinian Information Center) ഇതിന്റെ ദൃശ്യം പുറത്തുവിട്ടു
??? ???????? ????? ?? ????? ??? .. ?????? ???? ????? (?????)#GazaHolocaust #????????_??? pic.twitter.com/zD1DukbkiN— ?????? ????????? ??????? (@PalinfoAr) November 14, 2023
തെക്കന്‍ ഗാസയിലെ ഖാന്‍യൂനിസിലെ യു.എന്‍ അഭയാര്‍ഥി ക്യാംപും മഴയില്‍ കുതിര്‍ന്നു. ഇവിടെ എല്ലാവരും നൈലോണും മരവും ഉപയോഗിച്ച് നിര്‍മിച്ച ടെന്റുകളിലാണ് കഴിയുന്നത്. പ്രളയത്തെ ഇത് അതിജീവിക്കില്ല. തറയിലാണ് തങ്ങള്‍ കിടന്നുറങ്ങുന്നതെന്നും ഇനി എങ്ങോട്ട് പോകുമെന്നും ക്യാംപില്‍ കഴിയുന്ന ഫയേസ സുരൂര്‍ ചോദിക്കുന്നു.
ഗാസയില്‍ മഴക്കാലം തുടങ്ങുന്നു
ശൈത്യകാലം തുടങ്ങുന്നതിന് മുന്നോടിയായുള്ള മഴയാണ് ലഭിച്ചതെന്നും മധ്യധരണ്യാഴിയില്‍ നിന്നുള്ള ഈര്‍പ്പപ്രവാഹമാണ് മഴ നല്‍കിയതെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇത്തവണ ഗാസയില്‍ ശൈത്യകാലം കുടുതല്‍ തണുപ്പേറുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ നില്‍ക്കാനാണ് തങ്ങള്‍ പ്രാര്‍ഥിക്കുന്നതെന്ന് ക്യാംപില്‍ കഴിയുന്ന കരീം മെറിഷ് പറയുന്നു. മഴ വേണ്ടെന്നാണ് കുട്ടികളും സ്ത്രീകളും പ്രായമായവരും പ്രാര്‍ഥിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അതിസാര രോഗങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയതായും മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗറെറ്റ് ഹാരിസ് ജനീവയില്‍ പറഞ്ഞു.
സാധാരണ 2,000 അതിസാര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടായിരുന്നതെങ്കില്‍ 30,000 പേര്‍ക്ക് ഇത്തവണ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശുദ്ധമായ വെള്ളം ഗാസയില്‍ കിട്ടാനില്ല. കെട്ടിടങ്ങളെല്ലാം ഇസ്‌റായേല്‍ ബോംബിട്ട് തകര്‍ത്തു. പതിനൊന്നായിരം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. അതില്‍ പകുതിയും കുഞ്ഞുങ്ങളാണ്. ഗാസയില്‍ മഴ സീസണ്‍ തുടങ്ങിയത് ആശങ്കക്കിടയാക്കുമെന്നാണ് ആരോഗ്യ വകുപ്പും പറയുന്നത്.