Intuitive Machines-2 Lunar Landing Live Video അതീന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നു തല്‍സമയം കാണാം

Intuitive Machines-2 Lunar Landing Live Video അതീന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നു തല്‍സമയം കാണാം

ഒരാഴ്ചക്കിടെ ചന്ദ്രനില്‍ ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ പേടകമാകാന്‍ അതീന. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 മണിയോടെയാണ് അതീന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. ഏറെ ശ്രമകരമായ ലാന്റിങ് ആണ് നടക്കുക. ഇന്ത്യയുടെ ചന്ദ്രയാനാണ് ഇവിടെ അവസാനം സുരക്ഷിതമായി ഇറങ്ങിയത്. ഗ്രീനിച്ച് സമയം 17.30 നും യു.എസിലെ കിഴക്കന്‍ സമയം 12.30 നും ആയിരിക്കും നാസയുടെ സഹായത്തോടെ സ്വകാര്യ കമ്പനിയായ ഇന്റ്റിയുട്ടീവ് മെഷീന്‍സിന്റെ പേടകം ഇറങ്ങുക.

ചന്ദ്രനിലെ ലാന്റിങ് ഏറെ പ്രയാസം നിറഞ്ഞ പ്രക്രിയയാണ്. കഴിഞ്ഞ വര്‍ഷവും ഈ കമ്പനിയുടെ പേടകം ചന്ദ്രനില്‍ ഇറങ്ങിയിരുന്നു. ചന്ദ്രനിലെ Mons Mouton എന്നറിയപ്പെടുന്ന ഉയര്‍ന്ന പ്രദേശത്താണ് പേടകം ഇറങ്ങാന്‍ ശ്രമിക്കുന്നത്. ദക്ഷിണ ധ്രുവത്തില്‍ നിന്ന് 160 കി.മി അകലെയാണ് ഈ മേഖല.

പേടകത്തില്‍ ജമ്പിങ് റോബോര്‍ട്ടായ മൈക്രോ നോവ ഹോപ്പര്‍ ഉണ്ട്. ഇത് ചന്ദ്രനില്‍ 2 കി.മി ദൂരം സഞ്ചരിക്കും. കാമറ ഘടിപ്പിച്ച റോബോര്‍ട്ട് ചന്ദ്രനിലെ 20 മീറ്റര്‍ താഴ്ചയുള്ള കുഴികളില്‍ ഇറങ്ങിയും പര്യവേക്ഷണം നടത്തും. സൂര്യപ്രകാശം ഏല്‍ക്കാത്ത തണുപ്പുള്ള ഗര്‍ത്തമാണ് ഇവ.

ചന്ദ്രനില്‍ പേടകം ഇറങ്ങുന്നതിന്റെ ലൈവ് ടെലികാസ്റ്റ് താഴെ കാണാം.

Intuitive Machines-2 Lunar Landing

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.