സൗരകാറ്റ്‌ സൃഷ്ട്ടിച്ച അറോറ: internet lockdown സംഭവിക്കുമോ?

സൗരകാറ്റ്‌ സൃഷ്ട്ടിച്ച അറോറ: internet lockdown സംഭവിക്കുമോ?

ഭൂമിയുടെ അഭിമുഖമായി വന്ന സൂര്യമുഖത്ത് രൂപം കൊണ്ട കൊറോണൽ ഹോളിൽ നിന്നുള്ള സൗരകാറ്റ്‌ ജനുവരി 17 ന് ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമെന്ന് പറഞ്ഞിരുന്നല്ലോ. ആ സൗരകാറ്റ്‌ സെക്കൻഡിൽ 600 കിലോമീറ്റർ വേഗതയിൽ ഇന്നലെ രാത്രി ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ എത്തി അറോറ സൃഷ്ടിച്ചു.

അലാസ്കയുടെ ആകാശത്ത് തെളിഞ്ഞ അറോറ Sacha Layos എന്ന Arora chaser പകർത്തിയ ഫോട്ടോ ആണ് ചിത്രത്തിൽ.

സൗരകാറ്റിലെ ഊർജ്ജ കണങ്ങൾ ആയ പ്രോട്ടോൺ, ഇലക്ട്രോൺ എന്നിവ ഭൂമിയുടെ അന്തരീക്ഷത്തിലെ കാന്തിക വലയമായ Magnetosphere ൽ തട്ടുമ്പോൾ ഉണ്ടാകുന്ന Geomagnetic പ്രതിഭാസത്തിന്റെ ഫലമായി സൗരകാറ്റിലെ ഊർജ്ജ കണങ്ങളിലെ ഊർജ്ജം പുറത്തേക്ക് പ്രകാശ കണങ്ങൾ ആയ Photon ആയി മാറും.

ഇത് ആകാശത്ത് ചുവപ്പ്, മഞ്ഞ, നീല പിങ്ക്, പച്ച നിറങ്ങൾ ഉള്ള വെളിച്ചമായി മിന്നും.ഇതിനെ Arora അല്ലെങ്കിൽ Northern Lights എന്ന് പറയും.ഊർജ്ജ കണങ്ങളുടെ തരവും ശക്തിയും അനുസരിച്ച് വെളിച്ചത്തിന്റെ നിറങ്ങളിൽ വ്യത്യാസം വരും.

ആകാശത്തേക്ക് ക്യാമറയും ഫോക്കസ് ചെയ്ത് കണ്ണിമ ചിമ്മാതെ കാത്തിരുന്നാൽ ഒരു ഫോട്ടോ കിട്ടിയെങ്കിൽ ആയി. അത്ര പ്രയാസമാണ് Arora photography. പ്രകാശം ഇല്ലാത്ത ആകാശവും ആയിരിക്കണം. ഒരു Arora flash ഒരു സെക്കന്റിൽ താഴെ മാത്രം ദൈർഘ്യം ഉള്ളതായിരിക്കും.

എന്താണ് സൗര കാറ്റ്

സൂര്യനില്‍നിന്ന് നിരന്തരം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന പ്രോട്ടോണുകളും ഇലക്ട്രോണുകളും അടക്കമുള്ള നിരവധി കണികകള്‍ ഉണ്ട്. ഇത് സൂര്യനു ചുറ്റിലും എല്ലാ ഭാഗത്തേക്കും നിരന്തരം വ്യാപിക്കുകയും ചെയ്യും. സോളാര്‍വിന്‍ഡ് അഥവാ സൗരക്കാറ്റ് അഥവാ സൗര വാതങ്ങൾ എന്നൊക്കെയാണ് ഇതിന്റെ പേര്. ഈ കാറ്റ് അപകടകാരിയാണ്. ചാര്‍ജുള്ള കുറെ കണികകളാണിത്. അതും അതീവവേഗതയിലാണ് സഞ്ചാരം. അവ വന്നിടിക്കുന്നിടത്ത് പലതരം ഊര്‍ജ്ജക്കൈമാറ്റങ്ങള്‍ നടക്കും. നമ്മുടെ ദേഹത്തൊക്കെ വന്നിടിച്ചാല്‍ കോശങ്ങളെയും മറ്റും നശിപ്പിക്കാന്‍ അതു ധാരാളം മതി. അധികമേറ്റാല്‍ പലവിധ രോഗങ്ങളും വരും. പക്ഷേ ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് ഇതിനെ വല്ലാണ്ടങ്ങട് പേടിക്കേണ്ടതില്ല.

കാരണമെന്തെന്നാല്‍ ഭൂമി ഒരു കാന്തമാണ്. ഒരു വലിയ കാന്തം. ഈ കാന്തികമണ്ഡലം കാരണം സൂര്യനില്‍നിന്നും വരുന്ന ഈ ചാര്‍ജുള്ള കണങ്ങളെ വഴിതിരിച്ചുവിടാന്‍ ഈ കാന്തികമണ്ഡലത്തിനാകുന്നു വൈദ്യുത കാന്തിക തരംഗങ്ങളുടെയും കണികകളുടെയും പ്രവാഹം എല്ലാ നക്ഷത്രങ്ങളിലും സംഭവിക്കുന്ന ഒന്നാണ് സൂര്യനുമായി അടുത്ത് നിൽക്കുന്നതിനാൽ അതിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റ് നക്ഷത്രങ്ങളെക്കാൾ നമ്മളെ ബാധിക്കുമെന്ന് മാത്രം. സൂര്യന്റെ പുറംഭാഗത്തെ പ്ലാസ്മയിലുണ്ടാവുന്ന ഊര്‍ജത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് സൗരവാതത്തിന് കാരണമാകുന്നത്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന് പിടിച്ചു നിര്‍ത്താനാവാത്തവിധം ചൂട് വര്‍ധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം.

സൂര്യന്റെ കൊറോണയിലെ ഉയർന്ന താപനിലയായിരിക്കും കണങ്ങളെ സൂര്യന്റെ ആകർഷണ വലയത്തിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നതെങ്കിലും, ഇത്തരം കണങ്ങൾ എങ്ങനെയാണ് ഉയർന്ന തോതിലുള്ള ഗതികോർജ്ജം കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.ഭൂമിയുടെ കാന്തിക മണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാധിക്കും. 2025-ൽ സൂര്യൻ അതിന്റെ “സോളാർ മാക്സിമം” കാലയളവിലെത്താനുള്ള സാധ്യതയും അതിന്റെ ഫലമായി ഉണ്ടാകുന്ന സോളാർ കൊടുങ്കാറ്റ് മൂലം സമുദ്രാന്തർഭാഗത്തെ ഇന്റർനെറ്റ് കേബിൾ ശൃംഖലകൾ പ്രവർത്തന രഹിതമായി ഇന്റർനെറ്റ് ഭൂമിയിൽ അവസാനിക്കാനുള്ള സാധ്യതയുമുണ്ട്.

ഇത്തരമൊരു സാഹചര്യം യഥാർത്ഥത്തിൽ സംഭവിച്ചാൽ, അതിന്റെ പ്രഭാവം മാസങ്ങളോളം നീണ്ടുനിൽക്കും.ഒരു ദിവസത്തേക്കുള്ള കണക്റ്റിവിറ്റി നഷ്‌ടത്തിന്റെ സാമ്പത്തിക ആഘാതം യുഎസിൽ മാത്രം 11 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.അപ്പോൾ ലോകമെമ്പാടുമുള്ള ആഘാതം ഊഹിക്കാവുന്നതിനുമപ്പുറമായിരിക്കും.

internet lockdown: ഇന്റർനെറ്റ് മഹാ ദുരന്തം’

ഇന്റർനെറ്റ് ഇല്ലെങ്കിലോ മൊബൈലിൽ ഡാറ്റാ തീർന്നാലോ നമുക്കൊക്കെ ഒരു വെപ്രാളമാണ്. ഇന്റർനെറ്റ് ഇല്ലാതെ ഒരു മണിക്കൂർ പോയിട്ടു ഒരു മിനിറ്റ് പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മളിൽ പലരും. അങ്ങിനെയിരിക്കെ ലോകം മുഴുവൻ മാസങ്ങളോളം ഇന്റർനെറ്റ് ഇല്ലാതെ ആകുന്ന ഒരു internet lockdown അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? 2024 -2025 കാലങ്ങളിൽ അങ്ങനെയൊന്നു സംഭവിക്കാനുള്ള സാധ്യതയെ കുറിച്ചാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ കംപ്യൂട്ടർ സയൻസ് വിദഗ്ധയും മലയാളിയുമായ ഡോ സംഗീത അബ്‌ദു ജ്യോതി എന്ന ശാസ്ത്രജ്ഞയുടെ പഠന വിഷയം. ലോകം മുഴുവൻ വൈറലായ ഈ പഠനം നടത്തിയ ഡോ: സംഗീത അബ്‌ദു ജ്യോതി ( കോഴിക്കോട് NIT ഗോൾഡ് മെഡലിസ്റ്, rising star awardee -N2Women/MIT ) ഇതിനെ ‘ഇന്റർനെറ്റ് മഹാ ദുരന്തം’ (internet apocalypse) എന്നാണ് വിശേഷിപ്പിക്കുന്നത്. സൗരകാറ്റുകൾ അഥവാ സൗര വാതങ്ങൾ (solar winds ) എന്നു വിളിക്കുന്ന പ്രതിഭാസം മൂലമാണ് ഇതുണ്ടാകുക. അത്തരത്തിലൊന്ന് 2012ൽ ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കടന്നപോയിരുന്നു.

അടുത്തിടെ, ആദ്യമായി, നാസയുടെ പാർക്കർ സോളാർ പ്രോബ്( PSP ) ബഹിരാകാശത്തെ സൗരവാതങ്ങളിലൂടെ സഞ്ചരിക്കാനുള്ള ഒരു ദൗത്യം പൂർത്തിയാക്കിയിരുന്നു. ഭൂമിയിലെ ഇന്റർനെറ്റ് സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതിൽ നിന്ന് ചാർജ്ജ് ചെയ്ത കണങ്ങളെ എങ്ങിനെ തടയുക എന്നതായിരുന്നു ആ ദൗത്യത്തിന്റെ ലക്ഷ്യം. 2021-ൽ ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണം നടക്കുമ്പോൾ, ഇതിന്റെ സാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞർ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Image credit – Sacha Layos
Image source – Solarham.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.