ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം യുഎഇയിൽ പടർന്നു പിടിച്ച് പകർച്ചപ്പനി

ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള കാലാവസ്ഥ മാറ്റം യുഎഇയിൽ പകർച്ചപ്പനിക്ക് (ഇൻഫ്ലുവൻസ–ഫ്ലൂ) കാരണമാകുന്നു. പ്രായമായവരിലും കുട്ടികളിലും ആണ് രോഗബാധ കൂടുതലായി വരുന്നത്.
ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം യുഎഇയിൽ പടർന്നു പിടിച്ച് പകർച്ചപ്പനി

പനി, ജലദോഷം, തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങളുമായി നിരവധി പേരാണ് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നത്.

തണുപ്പുകാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗമാണ് ഇൻഫ്ലുവൻസ. ചികിത്സിച്ചു മാറ്റാവുന്നതാണ് ഈ പകർച്ചപ്പനി.

കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം.

പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിൽ വിടരുതെന്നും കുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകാൻ സ്കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം.

അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകർച്ച വ്യാപകമാക്കുന്നതിനാലാണ് നിയന്ത്രണം.

ലക്ഷണങ്ങൾ

ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.

നൽകാം ഫ്ലൂ വാക്സീൻ

കുട്ടികൾക്ക് 6 മാസം മുതൽ ഫ്ലൂ വാക്സീൻ നൽകാം. മുൻപ് വാക്സീൻ എടുക്കാത്ത 9 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം വാക്സീൻ നൽകണം.

ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം യുഎഇയിൽ പടർന്നു പിടിച്ച് പകർച്ചപ്പനി
9ന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ‍ഡോസ് മതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്ലൂ വാക്സീൻ കിട്ടും.

18 വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുത്ത ഫാർമസികളിൽ നിന്ന് ലഭിക്കും.

ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം ; മുൻകരുതൽ എന്ത് 

ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്ക് ധരിക്കുക, രോഗമുള്ളവർ സ്കൂളിലും ഓഫിസിലും പോകാതിരിക്കുക,

സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാമെന്നു
ഡോക്ടർമാർ പറയുന്നു.

രോഗികൾ തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം. മതിയായ അളവിൽ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്യുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment