India weather updates 27/11/23: ന്യൂനമർദ്ദം രൂപപ്പെട്ടു ; 29 ഓടെ വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം ആകും

India weather updates 27/11/23: ന്യൂനമർദ്ദം രൂപപ്പെട്ടു ; 29 ഓടെ വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം ആകും

തെക്കൻ ആൻഡമാൻ കടലിന് സമീപം മലാക്ക കടലിടുക്കിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഈ മാസം 29 ഓടെ ഇത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം (Depression) ആകും . തുടർന്ന് 48 മണിക്കൂറിനകം ചുഴലിക്കാറ്റ് ആയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും എന്നും തുടർന്ന് മിച്ചാങ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും Metbeat Weather ഇന്ന് രാവിലത്തെ കാലാവസ്ഥ അവലോകനത്തിൽ പറഞ്ഞിരുന്നു. തുടർന്നാണ് ചുഴലിക്കാറ്റ് രൂപപ്പെടാൻ ഉള്ള സാധ്യത കാലാവസ്ഥ വകുപ്പും സ്ഥിരീകരിക്കുന്നത്.

ഗുജറാത്തിലെ കച്ച് ജില്ലയ്ക്ക് സമീപം രൂപം കൊണ്ട ചക്രവാത ചുഴിയിലേക്ക് (cyclonic circulation) അറബി കടലിൽ നിന്നുള്ള ന്യൂനമർദ്ദ പാത്തി ചേരുന്നുണ്ട്. അതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കണം.

ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള മഴ കേരളത്തിലും തമിഴ്നാട്ടിലും നവംബർ 30ന് ശേഷമേ ലഭിക്കാൻ സാധ്യതയുള്ളൂ. അതുവരെ രാത്രിയിൽ തണുപ്പും പകലിൽ ചൂടും ഉണ്ടാകും. വൈകുന്നേരങ്ങളിൽ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേക്കും.

India weather updates 27/11/23: ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 27-11-2023 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെയും; തെക്കൻ തമിഴ്നാട് തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മൽസ്യ തൊഴിലാളി ജാഗ്രത

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment