india weather updates 24/07/25 : വിവിധ സംസ്ഥാനങ്ങളിൽ തീവ്രത മഴ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ

india weather updates 24/07/25 : വിവിധ സംസ്ഥാനങ്ങളിൽ തീവ്രത മഴ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ

ജൂലൈ 24 ന് തീരദേശ കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ജൂലൈ 24 ന് കൊങ്കൺ, ഗോവ, തീരദേശ കർണാടക മേഖലകളിൽ വ്യാപകമായ മഴ തുടരുന്നതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും ഐ എം ഡി യുടെ മുന്നറിയിപ്പിൽ പറയുന്നു.

മഹാരാഷ്ട്ര, ഗോവ, കർണാടക എന്നിവിടങ്ങളിൽ റെഡ് അലർട്ട്

മഹാരാഷ്ട്രയിൽ, റായ്ഗഡ്, പൂനെ, സത്താറ, രത്‌നഗിരി, കോലാപൂർ, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിൽ ഉൾപ്പെടെ, ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കർണാടകയിൽ, ഉഡുപ്പി, ഉത്തർ കർണാടക, ദക്ഷിണ കർണാടക ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോവയിലും അതിതീവ്ര മഴ പ്രവചിക്കുന്നതിനാൽ ഐഎംഡി റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അരുണാചൽ പ്രദേശ്, അസം, മേഘാലയ, ബീഹാർ, ഗുജറാത്ത് മേഖല, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ജമ്മു-കാശ്മീർ-ലഡാക്ക്-ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ-മുസാഫറാബാദ്, ജാർഖണ്ഡ്, കേരളം, മാഹി, മധ്യപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, വടക്കൻ ഉൾനാടൻ കർണാടക, പഞ്ചാബ്, തമിഴ്‌നാട് പുതുച്ചേരി, കാരക്കൽ, ഉത്തരാഖണ്ഡ്, വിദർഭ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ജാർഖണ്ഡിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (40-50 കിലോമീറ്റർ വേഗതയിൽ) കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, മേഘാലയ, ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനം, മധ്യപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, തമിഴ്‌നാട് പുതുച്ചേരി, കാരക്കൽ, തെലങ്കാന, വിദർഭ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു

ജൂലൈ 25 വൈകുന്നേരം 5:30 വരെ ഇന്ത്യയിലുടനീളമുള്ള നിരവധി പ്രദേശങ്ങളിൽ കുറഞ്ഞതോ മിതമായതോ ആയ അപകടസാധ്യതയുള്ള മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് ഐഎംഡി പ്രവചിച്ചു.

വെള്ളപ്പൊക്ക സാധ്യത ജില്ലകൾ

കിഴക്കൻ മധ്യപ്രദേശ് – ഛത്തർപൂർ, ദാമോ, പന്ന, സത്‌ന, കട്‌നി, ഉമരിയ, ജബലാപൂർ, മണ്ഡ്‌ല, ദിൻഡോരി, അനുപ്പൂർ, ഷാഹ്‌ദോൾ ജില്ലകൾ.

ഛത്തീസ്ഗഡ് – കൊറിയ, സൂരജ്പൂർ, സർഗുജ, ബൽറാംപൂർ, ജഷ്പൂർ, റായ്ഗഡ്, കോർബ, ബിലാസ്പൂർ, മുംഗേലി ജില്ലകൾ. 

ജാർഖണ്ഡ് – ഗർവാ, പലാമു, ലത്തേഹാർ, ലോഹർദാഗ, ഗുംല, സിംഡേഗ, ഖുന്തി, റാഞ്ചി, രാംഗഢ്, ബൊക്കാറോ, പശ്ചിം സിംഗ്ഭും, പുർബി സിംഗ്ഭും, സറൈകെല, ഛത്ര, ഹസാരിബാഗ് ജില്ലകൾ.

ഒഡീഷ – സുന്ദർഗഡ്, ഝാർസുഗുഡ, ദിയോഗർ, സംബൽപൂർ, അനുഗുൽ, ധേൻകെനൽ, മയൂർഭഞ്ച്, കെന്ദുജാർ, ബലേശ്വർ, ജജാപൂർ, ഭദ്രക്, കേന്ദ്രപർഹ, ജഗത്സിംഗ്പൂർ, പുരി ജില്ലകൾക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

metbeat news

Tag: Stay updated with the latest weather alerts in India. Get real-time information on heavy rainfall and flood warnings across various states.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.