India weather update 3/12/23: മിഗ്‌ജോങ് ചുഴലിക്കാറ്റ് ; കേരളത്തിലേക്കുള്ള 35 ട്രെയിനുകൾ റദ്ദാക്കി
കേരളത്തിലേക്കുള്ള 35 ട്രെയിനുകള്‍ ഉള്‍പ്പെടെ 118 ട്രെയിനുകളുടെ സര്‍വിസുകള്‍ മിഗ്‌ജോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ റദ്ദാക്കി. തമിഴ്‌നാട് വഴി സര്‍വിസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നതും തിരികെ വരുന്നതുമായ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയിലേറെയും കിഴക്കന്‍ തീരം വഴി സര്‍വിസ് നടത്തുന്നവയാണ്.
ഡിസംബര്‍ 3 മുതല്‍ 6 വരെയുള്ള തീയതികളിലെ ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പെടെയാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
നരസാപൂര്‍-കോട്ടയം (07119, ഞായര്‍)
കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍)
സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍)
കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍)
ഗോരഖ്പൂര്‍-െകാച്ചുവേളി (12511, ചൊവ്വ)
കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍)
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍)
ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ)
ന്യൂഡല്‍ഹി -തിരുവനന്തപുരം (12626, ബുധന്‍)
നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍)
ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍)
ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍)
ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍)
ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍)
ആലപ്പുഴ-ധന്‍ബാദ് (13352, വ്യാഴം)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍)
സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ)
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ)
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍)
തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം)
ടാറ്റ -എറണാകുളം (18189, ഞായര്‍)
എറണാകുളം-ടാറ്റ (18190, ചൊവ്വ)
കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍)
കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം)
എറണാകുളം-പട്‌ന (22643, തിങ്കള്‍)
പട്‌ന-എറണാകുളം (22644, വ്യാഴം)
കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍)
കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍)
പട്‌ന-എറണാകുളം (22670, ചൊവ്വ)
ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍)
എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍)
ഹാതിയ- എറണാകുളം (22837, തിങ്കള്‍)
എറണാകുളം-ഹാതിയ (22838, ബുധന്‍)
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 12 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയില്‍വേ ഇന്ന് അറിയിച്ചു. ബുധനാഴ്ചത്തെ എറണാകുളം-ടാറ്റാ നഗര്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ് .എം.വി.ടി ബെംഗളൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസ് റദ്ദാക്കി.
ആറാം തീയതി എറണാംകുളം-ടാറ്റാ നഗര്‍ പോകുന്ന 18190 ട്രെയിനും എസ്എംവിടി ബെംഗളൂരു ഗുഹാവത്തി സര്‍വ്വീസ് നടത്തുന്ന 12509 ട്രെയിനും എസ്എംവിടി ബെംഗളൂരു കാക്കിനട ടൌണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും എസ്എംവിടി ബെംഗളൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന 17235, 17236 ട്രെയിനുകളുടെ സര്‍വ്വീസും റദ്ദാക്കിയതായി ദക്ഷിണമധ്യ റെയില്‍വേ അറിയിച്ചു.
ഏഴാം തീയതി എസ്എംവിടി ബെംഗളൂരു ഗുഹാവത്തി സര്‍വ്വീസ് നടത്തുന്ന 12509 നമ്പര്‍ ട്രെയിനും , എസ്എംവിടി ബെംഗളൂരു കാക്കിനട ടൗണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും, നാഗര്‍കോവില്‍ എസ്എംവിടി ബെംഗളൂരു സര്‍വ്വീസ് നടത്തുന്ന നാഗര്‍കോവില്‍ എക്പ്രസും റദ്ദാക്കി.
എട്ടാം തീയതി എസ്എംവിടി ബെംഗളൂരു കാക്കിനട ടൗണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും സര്‍വ്വീസ് റദ്ദാക്കി.