India weather update 19/05/24: ഉഷ്ണ തരംഗം; ഡൽഹിയിൽ റെഡ് അലർട്ട്
ചുട്ടുപൊള്ളി ഉത്തരേന്ത്യ. കനത്ത ചൂടിനെ തുടർന്ന് ഡൽഹിയിൽ റെഡ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 46° ക്ക് മുകളിലാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില . റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉത്തരേന്ത്യയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാൻ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .
ഉഷ്ണ തരംഗത്തിൽ വെന്തുരുകുക്കയാണ് ഉത്തരേന്ത്യൻ ജനത. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ചൂട് ജനജീവിതം ദുസ്സഹമാക്കി. ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ ഉള്ളത്. ഇവിടെ താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്.
ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ -44.9 ഡിഗ്രിയും രേഖപ്പെടുത്തിയ ഉയർന്ന താപനില. കാൺപൂരിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പിൽ ഉള്ളത്.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS