India weather 05/12/23 : മിഗ്ജോം ചുഴലിക്കാറ്റ് കരകയറി ; പേപ്പാറ ഡാം ഷട്ടർ ഉയർത്തി
മിഗ്ജോം ചുഴലിക്കാറ്റ് (cyclone michaung) ആന്ധ്രപ്രദേശിലെ ബാപ്ടയിൽ കരകയറി. ഇപ്പോൾ കനിഗിരിക്ക് സമീപമാണ് ചുഴലിക്കാറ്റുള്ളത്. കരകയറുമ്പോൾ ശക്തി കൂടിയ ചുഴലിക്കാറ്റ് (severe cyclonic storm) ആയാണ് കരകയറിയത്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ കാറ്റിന് വേഗതയുണ്ടായിരുന്നു. ചുഴലിക്കാറ്റിന്റെ ഔട്ടർ ബാന്റുകൾ ഇപ്പോഴും കടലിനു മുകളിൽ ആണ്. അതിനാൽ ശക്തമായ മഴ ആന്ധ്രയുടെ തീരദേശത്ത് അടുത്ത ആറു മണിക്കൂർ കൂടി തുടരും .
തമിഴ്നാട്ടിൽ 12 സ്റ്റേഷനുകളിൽ തീവ്ര മഴ
ചെന്നൈയിലും പരിസരത്തുമായി 12 വെതർ സ്റ്റേഷനുകളിൽ തീവ്ര മഴയാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ചെന്നൈ പെരുംഗുഡിയിൽ 45 സെ.മീ മഴ റിപ്പോർട്ട് ചെയ്തു. തിരുവള്ളൂർ പൂനമല്ലെയിൽ 34 സെ.മി മഴയും രേഖപ്പെടുത്തി. തിരുവള്ളൂർ ആവടിയിൽ 28 സെ.മീ ഉം കാഞ്ചിപുരം കോട്ടപ്പാക്കം 27 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.

ഇന്ന് പുലർച്ചെ മുതൽ ചെന്നൈയിലും പരിസരപ്രദേശങ്ങളിലും മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ വെള്ളക്കെട്ടുകൾ തുടരുകയാണ്. വിവിധ ജില്ലകളിൽ ഇന്നും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
കേരളത്തിൽ വ്യാഴം വരെ മഴ കുറയും
കേരളത്തിൽ വ്യാഴം വരെ മഴ കുറയും. വടക്കു കിഴക്കൻ മൺസൂണിന്റെ ( north east monsoon) സ്വാഭാവികമായ കാറ്റിന്റെ ഒഴുക്ക് ചുഴലിക്കാറ്റ് തടസ്സപ്പെടുത്തുന്നത് മൂലമാണ് മഴ കുറയുന്നത്. ചുഴലിക്കാറ്റ് പൂർണമായും ദുർബലമായ ശേഷമേ ഇനി തുലാവർഷത്തിന്റെ മഴ ലഭിക്കുകയുള്ളൂ.
കേരളതീരത്ത് ചക്രവാത ചുഴിക്ക് സാധ്യതയുണ്ട്. ഇത് തെക്കൻ ജില്ലകളിൽ മഴക്ക് കാരണമായേക്കാം. വ്യാഴാഴ്ച മുതൽ തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 10 cm ഉയർത്തിയിട്ടുണ്ടെന്നും ഇന്ന് (ഡിസംബർ -5 ) രാവിലെ 10 മണിയ്ക്ക് നാലു ഷട്ടറുകളും 5 cm വീതം ( ആകെ – 30cm ) കൂടി ഉയർത്തിയതിനാൽ സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.
© Metbeat News
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.