India monsoon updates 12/06/24: കാലവർഷം ഇന്ത്യയുടെ പകുതിഭാഗം വരെ എത്തി; കേരളത്തിൽ മഴ തുടരും
2024ലെ കാലവർഷം ( തെക്കുപടിഞ്ഞാറൻ മൺസൂൺ ) മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും തെലുങ്കാന മുഴുവനും ഛത്തീസ്ഗഡിന്റെ ചില ഭാഗങ്ങളും കടന്നു. നിലവിൽ കാലവർഷം ഇന്ത്യയുടെ പകുതി ഭാഗം വരെ എത്തിയിട്ടുണ്ട്. അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഒഡീഷ തീരദേശ ആന്ധ്രപ്രദേശ് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ ചില ഭാഗങ്ങളിലേക്ക് കൂടുതൽ മുന്നേറ്റം നടത്തുന്നതിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
India monsoon updates 12/06/24: ചൂടിന്ആ ശ്വാസമായി ബംഗാളിലേക്ക് കാലവർഷം
ബംഗാളിലേക്ക് മൺസൂൺ കടക്കുന്നതോടെ ഉഷ്ണ തരംഗ സാഹചര്യങ്ങളിൽ നിന്ന് പശ്ചിമബംഗാളിന് ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഉത്തരേന്ത്യയുടെ പലഭാഗങ്ങളെയും പോലെ പശ്ചിമബംഗാളിലും കടുത്ത ചൂട് ആണ്. കൊൽക്കത്ത ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴ ബുധനാഴ്ച മുതൽ ആരംഭിക്കും എന്ന് അലിപൂർ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷം എത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസങ്ങളിൽ പശ്ചിമബംഗാളിന്റെ തെക്ക് ഭാഗത്ത് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത എന്നും കാലാവസ്ഥ വകുപ്പ്.
സൗത്ത് 24 പർഗാനാസ്, വെസ്റ്റ് ബർദ്വാൻ, ബിർഭം, മുർഷിദാബാദ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനൊപ്പം വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കൂടുതൽ തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നു.
വടക്കൻ ബംഗാളിൽ ഇതിനകം മൺസൂൺ മഴ അനുഭവപ്പെടുന്നുണ്ട്. അടുത്ത തിങ്കളാഴ്ച വരെ അത് തുടരുമെന്ന് ഐ എം ഡി . കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറയുന്നതനുസരിച്ച്, അടുത്ത ഏഴ് ദിവസങ്ങളിൽ പശ്ചിമ ബംഗാളിൽ ഉപ-ഹിമാലയൻ മേഖലയിൽ ഇടിമിന്നലോടു കൂടിയമഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഈ കാലയളവിൽ, അടുത്ത അഞ്ച് ദിവസങ്ങളിൽ മേഖലയിൽ കനത്തതോ അതിശക്തമായതോ ആയ മഴയും (64.5 mm-204.5 mm) പ്രവചിക്കപ്പെടുന്നു. കൂടാതെ, ബുധൻ, വ്യാഴം ദിവസങ്ങളിൽ (ജൂൺ 12, 13) ഉപ-ഹിമാലയൻ പശ്ചിമ ബംഗാളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും (204.5 മില്ലിമീറ്ററിൽ കൂടുതൽ) സാധ്യതയുണ്ട്.
ഇന്ന് ജൽപൈഗുരി, അലിപുർദുവാർ, കൂച്ച് ബെഹാർ എന്നിവിടങ്ങളിൽ ശക്തമായ മഴയും ഡാർജിലിംഗ്, കലിംപോങ് എന്നിവിടങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കുന്നു.
മോശം കാലാവസ്ഥയെ നേരിടാൻ പ്രദേശവാസികളോട് അധികൃതർ നിർദ്ദേശിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് പശ്ചിമ ബംഗാളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അടുത്ത കുറച്ച് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കാനും ഐഎംഡിയിൽ നിന്നുള്ള കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടരാനും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
India monsoon updates; കേരളത്തിൽ മഴ തുടരുന്നു
അതേസമയം കേരളത്തിൽ മഴ തുടരും. അടുത്ത അഞ്ചുദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണുള്ളത്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.
മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
12-06-2024 & 13-06-2024 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
12-06-2024 & 13-06-2024 വരെ: കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
12-06-2024: ഗൾഫ് ഓഫ് മന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിൻറെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്ര പ്രദേശ് തീരം, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
13-06-2024 : മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്ര പ്രദേശ് തീരം, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത..
14-06-2024 മുതൽ 16-06-2024 : മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ (13-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.