ജര്‍മനിയില്‍ ഇനി അവധി രണ്ടര ദിവസം, നാലര ദിവസം ജോലി ചെയ്താല്‍ മതി
ജീവനക്കാരുടെ തൊഴില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ജര്‍മനി. അവധി സമയം കൂട്ടി കൂടുതല്‍ ക്രിയാത്മകമായ തൊഴില്‍ സാഹചര്യം വളര്‍ത്തുകയാണ് ലക്ഷ്യം. ജര്‍മനിയില്‍ ഇനി ജോലി സമയം ആഴ്ചയില്‍ നാലര ദിവസമായി ചുരുക്കി.
മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ ആരോഗ്യവും സന്തോഷവും വര്‍ധിപ്പിക്കുക വഴി തൊഴില്‍ മേഖലയില്‍ അവരുടെ ഉല്‍പ്പാദനക്ഷമത വധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ അവധി ദിനങ്ങള്‍ വെള്ളി ഉച്ചക്ക് ശേഷം, ശനി, ഞായര്‍ എന്നിവയാകും.
ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവധി നല്‍കുക. ആറ് മാസത്തേക്ക് എന്ന കണക്കില്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ഈ പുതിയ പദ്ധതി നൂറുകണക്കിന് ജീവനക്കാര്‍ക്ക് എല്ലാ ആഴ്ചയും ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കും. ജര്‍മനിയിലെ ഏകദേശം 45 കമ്പനികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ജര്‍മന്‍ തൊഴില്‍ വിപണിയില്‍ വിപുലമായ മാറ്റങ്ങള്‍ക്ക് ഇതോടെ തുടക്കമാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
ആഴ്ചയിലെ ജോലി സമയം 38 മണിക്കൂറില്‍ നിന്ന് 35 മണിക്കൂറായി വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ നിലവില്‍ ആറ് ദിവസമായി പണിമുടക്ക് നടത്തിവരികയാണ്. ഇതിനിടെയാണ് പുതിയ തീരുമാനം ജര്‍മനി പ്രഖ്യാപിച്ചത്. പരീക്ഷണം വിജയിച്ചാല്‍ രാജ്യം മുഴുവന്‍ ഈ രീതി കൊണ്ടുവരും.
വിവിധ രാജ്യങ്ങള്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് നാലര ദിവസത്തെ പ്രവര്‍ത്തി സമയം. ഏറ്റവും ഒടുവിലായി ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍ ആണ് ഈ ജോലി സമയത്തേക്ക് മാറിയത്. യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഈ ഒരു രീതി നിലവില്‍ വന്നു കഴിഞ്ഞു. ജോലി സമയം കുറച്ച് ഒഴിവ് സമയം കൂടുന്നത് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കാനാണ് പദ്ധതി. അവധി കൂടുതല്‍ ലഭിക്കുന്നത് ജോലിക്കാരെ കൂടുതല്‍ പ്രൊഡക്ടീവ് ആക്കി മാറ്റുമെന്നതാണ് പ്രത്യേകത. കൂടുതല്‍ സമയം ജോലി ചെയ്താല്‍ ജീവനക്കാര്‍ ശാരീരികമായും മാനസികമായും തളരും. ഇത് തൊഴിലിനെയും ബാധിക്കും.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.