കേരളത്തിൽ ജൂലൈ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യതയെന്ന് Imd
കേരളത്തിൽ ജൂലൈ മാസം സാധാരണയിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട് ജില്ലയിലും, മലപ്പുറം ജില്ലയുടെ ചില പ്രദേശങ്ങളിലും മഴ കൂടുതൽ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ്. കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത പ്രവചിക്കുന്നുണ്ട് കാലാവസ്ഥ വകുപ്പ്. അതേസമയം തമിഴ്നാട്ടിൽ മഴ കുറയാനാണ് സാധ്യത. എന്നാൽ പടിഞ്ഞാറൻ തമിഴ്നാട്ടിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രവചനം ഉണ്ട്.
അതേസമയം കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെങ്കിലും, ചൂട് കൂടുമെന്നും കാലാവസ്ഥ വകുപ്പ്. തമിഴ്നാട്ടിൽ ചൂട് കുറയാനാണ് സാധ്യത. കർണാടകയുടെ ഉൾനാടൻ പ്രദേശങ്ങൾ, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ചൂട് കൂടും.
കേരളത്തിലും തീരദേശ കര്‍ണാടകയിലും ജൂലൈ ആദ്യവാരം മഴ കുറയും. ഈ മേഖലകളില്‍ ഇപ്പോള്‍ മഴക്കുറവുണ്ട്. ജൂലൈ 5 മുതല്‍ മഴയുടെ അളവില്‍ വീണ്ടും കുറവുണ്ടാകാനാണ് സാധ്യത. പ്രതിദിന ശരാശരി മഴ പോലും ഈ ദിവസങ്ങളില്‍ കേരളത്തിലും തീരദേശ കര്‍ണാടകയിലും ലഭിക്കാന്‍ സാധ്യതയില്ല.
രണ്ടാം വാരത്തില്‍ മഴയെത്താനുള്ള സാധ്യതയും ചില മോഡലുകള്‍ കാണിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റങ്ങളുടെ പുരോഗതിക്കനുസരിച്ചേ ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ കഴിയൂ. കേരളത്തില്‍ മഴ കുറയുമെങ്കിലും ദുര്‍ബലമായ കാലവര്‍ഷക്കാറ്റ് തമിഴ്‌നാട്ടില്‍ ഇടിയോടെ മഴ നല്‍കും.
കിഴക്കന്‍ കാറ്റിന് ഈയിടെ സാധാരണ സീസണില്‍ കാണുന്നതിനേക്കാള്‍ ശക്തിയുണ്ട്. കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നതിന് അനുസരിച്ച് ഇടിയോടെ മഴ ലഭിക്കുന്നതിന് കാരണം ഇതാണ്. തമിഴ്‌നാട്ടില്‍ ഈ ആഴ്ചയും അടുത്തയാഴ്ചയും മഴ ഒറ്റപ്പെട്ട ഇടങ്ങളില്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, ഉത്തരേന്ത്യയില്‍ ജെറ്റ് സ്ട്രീം ഉള്‍പ്പെടെയുള്ള പ്രതിഭാസം ഏതാനും ദിവസങ്ങള്‍ കൂടി സജീവമായി തുടരും. ഇതോടെ അവിടത്തെ പ്രളയ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായേക്കും. ജെറ്റ് സ്ട്രീം ഏതാനും ദിവസത്തിനകം ശക്തി കുറയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ളില്‍ ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രളയത്തിന് കാലവര്‍ഷം കാരണമായേക്കും.
ഇന്ത്യയുടെ മധ്യമേഖല, വടക്കന്‍ ഭാഗം, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇനിയുള്ള ഒരാഴ്ച മഴ സജീവമാണ്. അതിനാല്‍ ആ പ്രദേശങ്ങളിലേക്ക് യാത്രയും തീര്‍ഥാടനവും ഉദ്ദേശിക്കുന്നവര്‍ കാലാവസ്ഥാ പ്രവചനം മനസിലാക്കി മാത്രം യാത്ര പ്ലാന്‍ ചെയ്യുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.