അബിയു വിള പരിപാലനം എങ്ങനെ? അറിയാം
ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഇടത്തരമോ അതിൽ കൂടുതലോ വലിപ്പം വെക്കുന്ന അബിയു മരങ്ങൾക് പൊതുവെ പിരമിഡിന്റെ രൂപവും ഇലതഴപ്പിനു ദീർഘവൃത്താകൃതിയും ആയിരിക്കും. തായ്തടിയിൽ നിന്ന് ഉണ്ടാകുന്ന ശാഖകൾ പൊതുവെ വണ്ണം തീരെ കുറഞ്ഞതും നീളം കൂടിയതുമായിരിക്കും. അതുകൊണ്ടുതന്നെ പഴങ്ങൾ തിങ്ങി വളരുമ്പോൾ ഇവ താഴേക്കു തൂങ്ങി വില്ലോ മരങ്ങളുമായി രൂപത്തിൽ സാദൃശ്യം ഉണ്ടാകുന്നു.
പൂക്കൾ
ഇവ ഒറ്റയായോ രണ്ടു മുതൽ അഞ്ചു വരെ പൂക്കളുടെ കൂട്ടമായോ കാണപ്പെടുന്നു. ഇലഞെട്ടിന്റെ ഉൾഭാഗത്തുനിന്ന് വളർന്നിറങ്ങുന്ന നീളം കൂടിയ കനം കുറഞ്ഞ തണ്ടുകളിലായിരിക്കും പൂക്കൾ ഉണ്ടാകുക. പൂക്കളിൽ ആൺ -പെൺ വേർതിരിവില്ല. എല്ലാം ദിലിംഗം. വലിപ്പം തീരെ കുറവായിരിക്കും. നാലോ അഞ്ചോ ദളങ്ങൾ, നിറം വെളുപ്പ് മുതൽ പച്ച വരെ. അതിരാവിലേ വിടരുന്ന പൂക്കൾ അതെ നിലയിൽ രണ്ടു ദിവസം വരെ തുടരും.
പഴം
ഗോളകൃതി അല്ലെങ്കിൽ ദീർഘഗോളകൃതിയിലായിരിക്കും പഴം. തൊലി മിനുസമുള്ളതാണെങ്കിലും കടുപ്പമേറും. പഴുത്തു കഴിയുമ്പോൾ തൊലിയുടെ നിറം മഞ്ഞയുടെ വകഭേദങ്ങളിൽ ഒന്നായിരിക്കും. വെളുപ്പ് നിറമുള്ള കാമ്പ് ജെല്ലി രൂപത്തിലായിരിക്കും. നേരിയ സുഗന്ധവും മധുരവും ഇതിന്റെ പ്രതേകത ആണ്. കാമ്പിനുള്ളിൽ ഒന്ന് മുതൽ അഞ്ചു വരെ തവിട്ടു നിറമുള്ള വിത്തുകൾ കാണപ്പെടുന്നു. പൂവിടലിനു ശേഷം മൂന്ന് -നാല് മാസം കൊണ്ട് കായ്കൾ പാകമാകുന്നു.
നടീൽ
നടീൽ വസ്തു: വിത്ത്,തൈകൾ
നടീൽ രീതി : ഉയർത്തിയെടുത്ത തടങ്ങളിലോ, ചാലുകളിലോ, തൈകൾ നടാം. ചെരിവ് സ്ഥലങ്ങളിലാണെങ്കിൽ തട്ട് തിരിച്ചും നടാം.
കുഴിയുടെ വലിപ്പം : മൂന്ന് അടി വീതിയും നീളവും,ആഴവും ഉണ്ടാകണം.
കാപിടിക്കുന്ന സീസൺ :ഒരു വർഷം ഒന്നിലധികം തവണ കായ്ക്കും
അനുയോജ്യമായ നടീൽ സ്ഥലം: തായ്ന്ന പ്രദേശങ്ങൾ,നിരപ്പായ സ്ഥലങ്ങൾ, കുത്തനെ അല്ലാത്ത ചെരിവുകൾ.
ജല സേചനം : മണ്ണിലെ ഈർപ്പത്തിന്റെ നില അനുസരിച്ചു ദിവസമോ ഒന്നിടവിട്ട ദിവസങ്ങളിലോ നനച്ചു കൊടുക്കണം. പൂവിടുന്നത് മുതൽ കായ്കൾ ഭാഗമാകുന്നത് വരെ നനക്കണം.
മണ്ണിന്റെ സ്വഭാവം : ഏത് തരം മണ്ണിലും വളരും
താപനില :22-40 ഡിഗ്രി
നടീൽ അകലം : 15×15
pH : 5.5- 6.5
പ്രൂണിങ് : അത്യാവശ്യമാണ്.
പരാഗണം : സ്വയംപരാഗണം
വളം:
N. P. K 100gm 200ഗ്രാം 300ഗ്രാം 2തവണ
ചാണകം 5kg 8kg 12kg 2 തവണ
സൂക്ഷ്മ 10gm 15gm 20gm 2 തവണ
മൂലകങ്ങൾ
ഡോളമേറ്റ് 150gm 200gm 250gm ഇടവ
രോഗങ്ങളും കീടങ്ങളും
നീരുറ്റിക്കുടിക്കുന്ന കീടങ്ങൾ : വെർട്ടിശീലിയം ലക്കാനി 1ലിറ്റർ വെള്ളത്തിൽ 10 മില്ലി ലിറ്റർ എന്ന തോതിൽ നേർപ്പിച്ചു തളിക്കുക.
പൂപ്പൽ : കോപ്പർ ഒക്സി ക്ലോറൈഡ് 3മില്ലി 1ലിറ്റർ വെള്ളത്തിൽ ചേർത്ത്
തളിക്കുക.