അമേരിക്കയില്‍ ഭവനരഹിതരുടെ എണ്ണം 18 % വർദ്ധിച്ചു: 10,000 പേരില്‍ 23 പേര്‍ക്ക് വീടില്ല
വാഷിങ്ടണ്‍: അമേരിക്കയില്‍ ഭവനരഹിതരുടെ എണ്ണം 18 ശതമാനം വർദ്ധിച്ചെന്ന് റിപ്പോർട്ട്. ഓരോ 10,000 പേരിലും 23 പേര്‍ക്ക് വീടില്ല എന്നാണ് കണക്കുകൾ പറയുന്നത്. 2024 ല്‍ 7,71,480 പേരാണ് ഭവനരഹിതരാക്കപ്പെട്ടതെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉയര്‍ന്ന വിലയും പണപ്പെരുപ്പവും മൂലം വീട് വാങ്ങാന്‍ കഴിയാത്തത് ഡ്രൈവിംഗ് പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കാണ്. 2023 നെ അപേക്ഷിച്ച് വീടില്ലാത്തവരുടെ എണ്ണം 2024 ല്‍ 18 ശതമാനം വര്‍ധിച്ചെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് ഹൗസിങ് ആന്റ് അര്‍ബന്‍ ഡെവലപ്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പറയുന്നത്.
ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്താണ് ഈ ഈ സ്ഥിതി എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ജനുവരി മുതല്‍ 2021 നെ അപേക്ഷിച്ച് അമേരിക്കയില്‍ വീട്ടുവാടക 20 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് നാഷനല്‍ ലോ ഇന്‍കം ഹൗസിങ് കോലിയേഷന്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. വംശീയത ഉള്‍പ്പെടെ മറ്റു സാമൂഹിക കാരണങ്ങളും വീടു ലഭിക്കാത്തതിനു കാരണമാകുന്നുണ്ട്. 2023 നെ അപേക്ഷിച്ച് 1.5 ലക്ഷം കുട്ടികള്‍ക്കും യു.എസില്‍ വീടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കറുത്ത വര്‍ഗക്കാരും ആഫ്രിക്കന്‍ അമേരിക്കക്കാരും ആണ് വീടില്ലാത്തവരില്‍ കൂടുതലും. യു.എസ് ജനസംഖ്യയുടെ 12 ശതമാനവും കറുത്ത വർഗ്ഗക്കാർ ആണ്.