ഉയർന്ന തിരമാല ജാഗ്രത നിർദേശം

ഉയർന്ന തിരമാല ജാഗ്രത നിർദേശം

തമിഴ്‌നാട് തീരത്ത് ഇന്ന് (03.10.2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ലക്ഷദ്വീപ് തീരങ്ങൾക്കും ഉയർന്ന തിരമാല- കള്ളക്കടൽ പ്രതിഭാസ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

അതേസമയം കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വടക്കൻ ബംഗാൾ ഉൾകടലിൽ വെള്ളിയാഴ്ച ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടലിനും മ്യാൻമറിനും സമീപമായി നിലകൊള്ളുന്ന ചക്രവാത ചുഴി (cyclonic circulation) ശക്തിപ്പെടുകയും നാളെയോടെ ന്യൂനമർദ്ദം ആകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കാലവർഷം വിടവാങ്ങുന്നതിനു മുമ്പുള്ള അവസാന ന്യൂനമർദ്ദം ആകാനാണ് സാധ്യത.

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ അറബി കടലിൽ മേഘരൂപീകരണം നടക്കുകയും മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ കാറ്റ് പൂർണ്ണമായും അനുകൂലമല്ലാത്തതിനാൽ മഴ കടലിലും മറ്റുമായി ചെയ്തു പോകാനാണ് സാധ്യത. ഇടക്ക് മേഘാവൃതമായ അന്തരീക്ഷം വരുമെങ്കിലും മഴ ഇപ്പോൾ പെയ്യുമെന്ന പ്രതീതി ഉണ്ടാക്കി പെയ്യാതെ പോകും.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment