50 ഡിഗ്രിക്ക് മുകളില്‍ ചൂട്, പൊടിക്കാറ്റിന് സാധ്യത ; തീപിടിത്തത്തിനെതിരേ ബോധവത്ക്കരണവുമായി ഫയര്‍ഫോഴ്‌സ്
കുവൈറ്റിൽ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക്. വാരാന്ത്യത്തിൽ പൊടിപടലത്തിന് സാധ്യതയുള്ള ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്ത് കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യത. അതിനാൽ ദൃശ്യപരത കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു . താപനില 50 ഡിഗ്രി കടന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്ത സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ മരിക്കാനിടയായ അല്‍ മംഗഫ് തീപിടിത്തത്തിനു ശേഷവും വിവിധ കെട്ടിടങ്ങളിലും മറ്റുമായി തീപ്പിടിത്ത സംഭവങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
ഇലക്ട്രിക്കല്‍ ഉപകരണങ്ങളാണ് തീപിടിത്തത്തിനുള്ള പ്രധാന കാരണമായി ജനറല്‍ ഫയര്‍ഫോഴ്സ് ചൂണ്ടി കാണിക്കുന്നത്. പ്രത്യേകിച്ചും, ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ ബാറ്ററികള്‍ക്ക് തീപ്പിടിച്ച സംഭവങ്ങള്‍ അടുത്ത ദിവസങ്ങളിലായി വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇക്കാര്യത്തില്‍ പൗരന്മാരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ പോസ്റ്റില്‍ പറഞ്ഞു.
അഗ്‌നി അപകടങ്ങള്‍ കുറയ്ക്കുന്നതിന് മികച്ച നിലവാരമുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രം സ്‌കൂട്ടര്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യുക. അടച്ചിട്ട ഇടങ്ങളില്‍ വച്ചുള്ള ചാര്‍ജ്ജിംഗ് അപകടസാധ്യത കൂട്ടും. മുന്‍കരുതല്‍ നടപടികയുടെ ഭാഗമായി സ്‌കൂട്ടര്‍ ബാറ്ററിയില്‍ ദീര്‍ഘനേരം ചാര്‍ജിംഗില്‍ ഇടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page