കനത്ത മഞ്ഞുവീഴ്ച; മ്യൂണിക്ക് എയര്‍പോര്‍ട്ട് ഞായറാഴ്ച വരെ അടച്ചു
ജർമ്മനിയിൽ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മ്യൂണിക്ക് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. ഞായറാഴ്ച രാവിലെ 6 മണി വരെയാണ് നിലവിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നതെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. 760 വിമാന സർവീസുകളെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിച്ചത് ബാധിച്ചു.
ഇതിനു പുറമെ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശനിയാഴ്ച മെമ്മിംഗനിലെ അല്‍ഗൗ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദ്ദേശമുണ്ട്.
ശൈത്യകാല കാലാവസ്ഥ കാരണം, ഹാനോവര്‍, ബ്രെമെന്‍ വിമാനത്താവളങ്ങളിലും തടസ്സങ്ങളുണ്ട്. ഹാനോവര്‍, ബ്രെമെന്‍ വിമാനത്താവളത്തില്‍ നിന്നും മ്യൂണിക്കിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
അതേസമയം തിങ്കളാഴ്ച വരെ തെക്കൻ ജർമനിയിൽ തീവണ്ടി ഗതാഗതവും തടസ്സപ്പെടും. മഞ്ഞുമൂടിയ ഓവർ ഹെഡ് ലൈനുകളാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് യാത്രക്കാർക്ക് മ്യൂണിക് സെൻട്രൽ സ്റ്റേഷനിൽ പ്രവേശിക്കാനായില്ല.സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ഹൈവേകളിലും ഗതാഗതക്കുരുക്ക്
കനത്ത മഞ്ഞ വീഴ്ചയെ തുടർന്ന് ബാവേറിയയിലെ ഹൈവേകളിൽ കനത്ത ഗതാഗത കുരുക്ക്. 30 കിലോമീറ്റർ നീളമുള്ള 96 ഗതാഗതക്കുരുണ്ട് . ബവേറിയയിലാണ് കൂടുതൽ ശക്തമായ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. എ6,
എ9 എന്നിവയെയും സാരമായി ബാധിച്ചട്ടുണ്ട്.
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലും കാലതാമസം
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മ്യൂണിക്കിലെ വിമാന
സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനിടെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ സർവീസുകൾക്ക് കാലതാമസമുണ്ടാക്കി. മ്യൂണിക്കില്‍ ഇറങ്ങേണ്ടിയിരുന്ന ഏകദേശം 20 വിമാനങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. ഇവ പ്രധാനമായും വലിയ വിമാനങ്ങളും ദീര്‍ഘദൂര വിമാനങ്ങളുമായിരുന്നു.