വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം, 28 പേര്‍ മരിച്ചു

വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം, 28 പേര്‍ മരിച്ചു

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശക്തമായ മഴയില്‍ നിരവധി മരണം. മഴക്കെടുതികള്‍ ജനജീവിതത്തെ ബാധിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 28 മരണങ്ങളാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ മാത്രം 19 പേര്‍ മരിച്ചു.വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ഹരിയാനയില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

രാജസ്ഥാനില്‍ വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ജയ്പൂര്‍, ജയ്പൂര്‍ റൂറല്‍, കരൗളി, സവായ് മദ്‌ഹോപൂര്‍, ദൗസ, ഗാന്‍ഗാപൂര്‍, ഭരത്പൂര്‍ ജില്ലകളിലാണ് ഇന്ന് സ്‌കൂളിന് അവധി നല്‍കിയത്. ശനിയാഴ്ച മുതല്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു.

മഴയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്ര താല്‍കാലികമായി നിര്‍ത്തിവച്ചതായി ജമ്മുകശ്മിര്‍ ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചായായി മഴ ലഭിക്കുന്നുണ്ട്.

പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ഇന്നലെ ഒരു കുടുംബത്തിലെ 8 പേരടക്കം ഒരുവാഹനത്തില്‍ യാത്ര ചെയ്തിരുന്ന 9 പേര്‍ വാഹനത്തോടെ ഒഴുക്കുള്ള അരുവിയില്‍ ഒലിച്ചുപോയി. രോഹിണി സെക്ടറര്‍ 20ലെ വെള്ളക്കെട്ടുള്ള പാര്‍ക്കില്‍ 7 വയസുകാരന്‍ മുങ്ങി മരിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുരുഗ്രാമില്‍ പകല്‍ സമയത്ത് 70 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതോടെ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പൊലിസ് ലൈനുകള്‍, ബസ്സ്റ്റാന്‍ഡ് റോഡ്, ഷീറ്റ്‌ല മാതാ റോഡ്, നരസിങ്പൂര്‍ സര്‍വീസ് റോഡ്, ബസായി ചൗക്ക്, ഖണ്ഡ്‌സ, സഞ്ജയ് ഗ്രാം റോഡ്, സോഹ്‌ന റോഡ്, സുഭാഷ് ചൗക്ക് എന്നിവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഴയിലും മണ്ണിടിച്ചിലിലും 280 ലധികം റോഡുകളാണ് ഹിമാചല്‍പ്രദേശില്‍ അടച്ചിട്ടത്. ഹിമാചലില്‍ മൂന്നു പെണ്‍കുട്ടികള്‍ മഴക്കെടുതിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ജലൗണില്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു സ്ത്രീയും അവരുടെ ഏഴുവയസുള്ള മകനും മരിച്ചു.

രാജസ്ഥാനിലെ കരൗലിയില്‍ അതിശക്തമായ മഴയും ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, പഞ്ചാബ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ കരൗലിയിലും ഹിന്ദുവാനിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment