വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴ; കുമരകത്ത് ശക്തമായ കാറ്റിൽ ഓട്ടോ മറിഞ്ഞു, കാസർകോട് കാർ പുഴയിലേക്ക് മറിഞ്ഞു

വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴ; കുമരകത്ത് ശക്തമായ കാറ്റിൽ ഓട്ടോ മറിഞ്ഞു, കാസർകോട് കാർ പുഴയിലേക്ക് മറിഞ്ഞു

വടക്കൻ ജില്ലകളിൽ ശക്തമായ മഴ ഇന്നും തുടരും. വടക്കൻ ജില്ലകളിൽ നാളെ മുതൽ മഴ കുറഞ്ഞു തുടങ്ങും, എന്നാൽ തെക്കൻ ജില്ലകളിൽ ഇന്നുമുതൽ തന്നെ മഴ കുറഞ്ഞു തുടങ്ങുമെന്ന് metbeat weather നിരീക്ഷകർ. കേരളം മുഴുവൻ തകർത്തു പെയ്യുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. കാസർകോട് കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടു. ഒഴുക്കിൽപ്പെട്ട അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു ഇവർ. ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു.

പള്ളഞ്ചി കാട്ടിപ്പാറ. സ്വിഫ്റ്റ് കാർ ഒഴുക്കിൽപ്പെട്ടത്. രണ്ട് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്  കള്ളാർ  കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ കൊട്ടോടി ടൗണിൽ വെള്ളം കയറി. കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെ കുമരകത്ത് ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റിൽ കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപം ഓട്ടോ പാടത്തേക്ക് മറിഞ്ഞു. ശക്തമായ കാറ്റിൽ ബൈക്ക് യാത്രകരും അപകടത്തിൽപ്പെട്ടു. ബൈക്ക് യാത്രികർ വാഹനത്തോടൊപ്പം റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവർക്ക് കാര്യമായ പരിക്കുകളില്ല. സമീപ പ്രദേശത്തെ റെജിയുടെ വീട്ടിലേക്ക് പരസ്യ ബോർഡുകൾ വീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കാറ്റിൽ നിരവധി വീടുകളുടെയും,സ്ഥാപനങ്ങളുടെയും മേൽക്കൂര, ഷീറ്റ് വാട്ടർ ടാങ്ക് തുടങ്ങിയവ നിലംപൊത്തി, പ്രദേശത്ത് വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

അതേസമയം വരും മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ആകാമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴ; വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപകനാശം

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട് . വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്നു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്നത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു പോയി. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞു. ചേപ്പിലിക്കുന്ന് കുടുക്കിൽ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത് വീണത്. തറയ്ക്ക് വിള്ളലും ഉണ്ടായി. 2 കുട്ടികൾ ഉൾപ്പെടെ 4 പേരാണ് വീട്ടിൽ ഉള്ളത്.

കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. കനത്ത മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോൺഗ്രീറ്റ് മതിൽ ആണ് തകർന്നത് വീണത്. അപകട സാധ്യത തുടരുന്നതിനാൽ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റി. മഴ തുടർന്നാൽ മതിലും മണ്ണും ഇനിയും തകർന്ന് വീഴാൻ സാധ്യത ഉണ്ട് .

പത്തനംതിട്ട ജില്ലയിൽ മഴ മാറിനിൽക്കുന്നുണ്ടെങ്കിലും തിരുവല്ലയിലെ തിരുമൂലപുരം, ആറ്റുവാലി എന്നീ പ്രദേശങ്ങളിലെ വീടുകൾക്കുള്ളിൽ വെള്ളം കയറിയിട്ടുണ്ട്. മണിമലയാറ്റിൽ നിന്ന് വെള്ളം നേരിട്ട് കയറുന്ന പ്രദേശങ്ങളാണ്. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണം ജില്ലയിൽ തുടരുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment