മഹാരാഷ്ട്രയിൽ അതി ശക്തമായ മഴ: സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ ഭരണകൂടവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മഹാരാഷ്ട്രയിൽ അതി ശക്തമായ മഴ: സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ ഭരണകൂടവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംസ്ഥാനത്ത് തുടർച്ചയായി അതിശക്തമായ മഴയാണ് കഴിഞ്ഞ ഒരാഴ്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം മുംബൈയുടെ അടുത്ത ജില്ലയായ റായ്ഗഡ് ജില്ലയിലും പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. റായ്ഗഡ് കളക്ടറെ വിളിച്ച് പ്രളയബാധിതരായ എല്ലാവരെയും സഹായിക്കാൻ പറയുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റായ്ഗഡ്-പുണെ റൂട്ടിലെ തംഹിനി ഘട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

റായ്ഗഡ് പോലീസ് പറയുന്നതനുസരിച്ച്, “റായ്ഗഡ്-പൂനെ റൂട്ടിലെ തംഹിനി ഘട്ടിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുവരെ അടുത്ത കുറച്ച് മണിക്കൂറുകളിലേക്ക് ഗതാഗതം നിർത്തിവയ്ക്കും.”ജില്ലാ കളക്ടർ, മുനിസിപ്പൽ കമ്മീഷണർ, പോലീസ് കമ്മീഷണർ എന്നിവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം എൻഡിആർഎഫിൻ്റെയും എസ്‌ഡിആർഎഫിൻ്റെയും ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ആർമി, എയർലിഫ്റ്റിംഗ് ടീമുകളും ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“NDRF, SDRF ടീമുകളെ അവിടെ വിന്യസിച്ചിട്ടുണ്ട്. അവരുടെ ടീമുകളെ ജാഗ്രതയിൽ നിർത്താൻ ഞാൻ സൈന്യവുമായി സംസാരിച്ചു. ആവശ്യമെങ്കിൽ എയർലിഫ്റ്റിംഗ് ഓപ്പറേഷനുകൾക്കുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.”

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഭരണകൂടവുമായി സഹകരിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. മുംബൈയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നടപടികളും സ്വീകരിക്കാൻ ഞാൻ മുംബൈ മുനിസിപ്പൽ കമ്മീഷണറുമായി സംസാരിച്ചു. 222 വാട്ടർ പമ്പുകൾ വിവിധ പ്രദേശങ്ങളിൽ അധിക വെള്ളം പമ്പ് ചെയ്യാനായി പ്രവർത്തിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

കുർള, ഘാട്‌കോപ്പർ മേഖലകളിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നു. ഇപ്പോൾ അടച്ചിട്ടിരിക്കുന്ന അന്ധേരി സബ്‌വേ തുറക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ആവശ്യമില്ലെങ്കിൽ പുറത്തുപോകരുതെന്ന് ഞാൻ മുംബൈക്കാരോട് അഭ്യർത്ഥിക്കുന്നു.റായ്ഗഡ് കലക്ടറുമായി സംസാരിക്കുകയും ജാഗ്രത പാലിക്കാൻ നിർദേശിക്കുകയും ചെയ്തു.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment