കേരളത്തിൽ മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്തമഴയിൽ വിവിധയിടങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ. മലപ്പുറം അമരമ്പലം പറയംങ്കാടിൽ കിണർ ഇടിഞ്ഞു താഴ്ന്നു പോയി. അമരമ്പലം സ്വദേശി ഉമ്മർ ഫാറൂഖ് ഷാഫിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത് . കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലാണ് കിണറിന്റെ ഒരു റിംഗോളം താഴ്ന്നു പോയത് . കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സുധിയിൽ ആയിട്ടുണ്ട്. ഇടുക്കിയിൽ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെയുള്ള വനമേഖലയിലൂടെയുള്ള യാത്രയ്ക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃത. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ കടപുഴകി വീടാനുള്ള സാധ്യതയുണ്ടെന്നും പൊതു ഗതാഗതം ഒഴുകെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

അതിനിടെ, തൃശൂർ അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ഗതാഗത തടസ്സം. അതിരപ്പള്ളി മുക്കം പുഴയിൽ മരം റോഡിലേക്ക് വീണു. വൈദ്യുതി ലൈനുകളും പൊട്ടിവീണിട്ടുണ്ട്. മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു. മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സം നേരിട്ടു . റോഡിലൂടെ വരികയായിരുന്ന കണ്ടെയ്നറിനു മുകളിലേക്കാണ് മരം വീണത്. വാഹനം ഭാഗികമായി തകർന്നു. ഒന്നൊര മണിക്കൂറോളം  ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് മരം എടുത്ത് മാറ്റിയാണ് ​ ഗതാഗതയോഗ്യമാക്കിയത് . 

കനത്ത മഴയിൽ പാലാഴി ഭാഗങ്ങളിൽ വിവിധ വീടുകളിൽ വെള്ളം കയറി.

കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ടായിരുന്നു.

മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രുന്നു. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​ നേരിടുന്നു. മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന തൊ​ടു​പു​ഴ, കാ​ളി​യാ​ർ, കോ​ത​മം​ഗ​ലം പു​ഴ​ക​ളി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യിട്ടുണ്ട്. മ​ഴ തു​ട​ർ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെള്ളത്തിനടിയിൽ ആകാൻ സാധ്യത . ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ ആ​റ്​ ഷ​ട്ട​റു​ക​ളും തു​റ​ന്നു​വി​ട്ട​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ മി​നി​സി​വി​ൽ സ്‌​റ്റേ​ഷ​നി​ൽ ക​ൺ​ട്രോ​ൾ റൂം ​ തുറന്നിട്ടുണ്ട്. ന​ഗ​ര​സ​ഭ​യു​ടെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ആരംഭിച്ചെന്ന് അധികൃതർ.

മ​ല​ങ്ക​ര ഡാ​മി​ന്‍റെ വൃ​ഷ്‌​ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത‌​മാ​യ മ​ഴ പെ​യ്ത​തോ​ടെ തി​ങ്ക​ളാ​ഴ്ച​ത​ന്നെ ആ​റ്​ ഷ​ട്ട​റു​ക​ളി​ൽ അ​ഞ്ചെ​ണ്ണം 50 സെ.​മീ. വീ​ത​വും ഒ​രു ഷ​ട്ട​ർ 10 സെ.​മീ​റ്റ​റും ഉ​യ​ർ​ത്തിയിട്ടുണ്ട്. ഇ​തേ​തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ തൊ​ടു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല ക​ഴി​ഞ്ഞ് 12 അ​ടി​യോ​ള​മാ​യി ഉ​യ​ർ​ന്നിട്ടുണ്ട്. മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് 11.75 അ​ടി​യാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ഇ​തോ​ടെ വെ​ള്ള​പ്പൊ​ക്ക ഭീഷണി നേരിടുന്നുണ്ട്.
ത്രി​വേ​ണി സം​ഗ​മ​ത്തി​ലെ പു​ഴ​യോ​ര ന​ട​പ്പാ​ത അ​ട​ക്കം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങിയിട്ടുണ്ട് .

updated on 12:15pm

ഫോട്ടോ: ബിനു രാജ്

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment