ഇന്ന് രാത്രിയും ശക്തമായ മഴ തുടരും ; കാറ്റിന് ഇന്ന് മുതൽ ശമനം
കേരളത്തിൽ ഇന്ന് രാത്രിയും ശക്തമായ മഴ തുടരും. വടക്കൻ ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുക. നാളെ പകൽ മുതൽ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. കഴിഞ്ഞ കുറച്ചുദിവസമായി വീശി അടിച്ചിരുന്ന കാറ്റിന് ഇന്ന് മുതൽ ശമനം ഉണ്ടായി തുടങ്ങും. അതേസമയം വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയിൽ നിരവധി നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.നിലമ്പൂർ കരുളായി പാലങ്കര പാലത്തിന് താഴെ പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. രാവിലെ 6.30 ഓടെയാണ് ആന പുഴയിൽ ഒഴുക്കിൽപ്പെട്ടത്. അൽപനേരം ഒഴുക്കിൽ പെട്ടുപോയെങ്കിലും കാട്ടാന നീന്തി കരയ്ക്ക് കയറി.
കണ്ണൂർ ശാന്തിഗിരി പ്രദേശത്ത് ഉരുൾപൊട്ടിയതായി സംശയം. അടക്കത്തോട് ചാപ്പത്തോട്ടത്തിൽ ശക്തമായ വെള്ളപ്പൊക്കം. നിരവധി കൃഷി സ്ഥലങ്ങളിലും വീടുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി.അടക്കത്തോട് കരിയും കാപ്പിൽ വീടിനോട് ചേർന്ന് വൻ ഗർത്തം രൂപപ്പെട്ടു. പൊനോൻ ബാലന്റെ വീടിനോട് ചേർന്നാണ് കനത്ത മഴയിൽ വൻ ഗർത്തം രൂപപ്പെട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശ്ശൂർ വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്.അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഇന്നു തുറന്നു.
മഴ രൂക്ഷമായതിനെത്തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സമീപ വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റിമീറ്റര്‍ വീതവും പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ ഏഴര സെന്റിമീറ്റര്‍ വീതവുമാണ് തുറന്നിട്ടുള്ളത്. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ മൂന്ന് സെന്റിമീറ്ററുകള്‍ കൂടി ഉയര്‍ത്തി നീരൊഴുക്ക് എട്ട് സെന്റിമീറ്ററാക്കി ക്രമീകരിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 15 സെന്റിമീറ്ററായി ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്
പത്താഴക്കുണ്ട്, ചീര്‍പ്പ്, മിണാലൂര്‍ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂര്‍ തോട് എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.
പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ്സ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 30.07.2024 ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, പുതുപ്പാടി, മുക്കം എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
updated on9:33pm
നാളെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി
കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന
സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
updated on 10:00pm
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag