kerala weather today 25/10/23: ഹമൂൺ ചുഴലിക്കാറ്റ് കരകയറി, കേരളത്തിൽ ഈ ജില്ലകളിൽ ശക്തമായ മഴ സാധ്യത
കേരളത്തിൽ ഇന്ന് 25/10/23 (ബുധൻ ) ഏതാനും ജില്ലകളിൽ വൈകിട്ട് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഹമൂൺ ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ കരകയറി. വടക്കു കിഴക്കൻ ബംഗാൾ ഉൾകടലിലാണ് അതി തീവ്ര ചുഴലിക്കാറ്റായി ഇത് സ്ഥിതി ചെയ്തിരുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ ബംഗ്ലാദേശിലെ ചിറ്റഗോങിൽ കരകയറി. അടുത്ത മണിക്കൂറുകളിൽ ഇത് ദുർബലമാകും.
തേജ് ദുർബലം, ഒമാനിൽ മഴ തുടരും
തേജ് ചുഴലിക്കാറ്റ് യമനിൽ കരകയറിയ ശേഷം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി. ഇതുമൂലം ഒമാനിൽ വെള്ളിയാഴ്ച വരെ മഴ തുടരും.ഒമാനിലുള്ളവർ അവിടത്തെ കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക.
കേരളത്തിലും തമിഴ്നാട്ടിലും ഇന്നും തുലാമഴക്ക്
സാധ്യത. ഇടുക്കി പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയുള്ള മഴ പ്രതീക്ഷിക്കാം.
ഏതെല്ലാം പ്രദേശങ്ങളിൽ മഴ സാധ്യത എന്നറിയാം.
പമ്പ, ഈരാറ്റുപേട്ട, ളാഹ , റാന്നി, കാത്തിര പള്ളി, പീരമേട്, കമ്പം, മൂന്നാർ, രാജപാളയം, പൊൻമുടി, പൊരിങ്ങൽകുത്ത്, അങ്കമാലി, പൈനാവ്, മുട്ടം, ഏറ്റുമാനൂർ, കോട്ടയം, തുടങ്ങിയ പ്രദേശങ്ങളിൽ ഇടിയോടെ മഴ സാധ്യത.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.
ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.