വിലങ്ങാട് ശക്തമായ മഴ: 30ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
വിലങ്ങാട് അതിശക്തമായ മഴ. കഴിഞ്ഞ ഉരുൾപൊട്ടലിൽ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 30 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇന്ന് പുലർച്ചെ മുതലാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി അതിശക്തമായ മഴ ലഭിച്ചത്. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായിട്ടുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. വന മേഖലയിലും അതിശക്തമായ മഴ പെയ്യുന്നുണ്ട് . പകൽ വെയിൽ ആണെങ്കിലും വടക്കൻ ജില്ലകളിൽ വൈകിട്ടും രാത്രിയും മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട് എന്ന് ഇന്നലെ metbeat weather പറഞ്ഞിരുന്നു.
I’m extremely impressed together with your writing skills as neatly as with the format for your blog. Is this a paid topic or did you customize it your self? Anyway keep up the nice high quality writing, it is uncommon to peer a great blog like this one nowadays!