ഒമാനില്‍ കനത്ത മഴ തുടരുന്നു; അലര്‍ട്ട് -3 പ്രഖ്യാപിച്ചു
ഒമാനില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമാന്‍ കാലാവസ്ഥാ വകുപ്പ് അലര്‍ട്ട് 3 പ്രഖ്യാപിച്ചു. 2 മുതല്‍ 6 സെ.മി വരെ ശക്തിയുള്ള മഴ പെയ്യാമെന്നും മലവെള്ളപ്പാച്ചിലും പ്രാദേശിക പ്രളയവും പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു. 28 മുതല്‍ 64 കകി.മി വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റില്‍ ഒമാന്‍ കടലില്‍ 1.5 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ ുയര്‍ന്ന തിരമാലകള്‍ക്കും സാധ്യത.
കാഴ്ചാപരിധി കുറയാനും ഇടിയോടെ മഴ തുടരാനുമാണ് സുല്‍ത്താനേറ്റില്‍ സാധ്യത. എന്നാല്‍ നാളെയോടെ മഴക്ക് ശമനമുണ്ടാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. നാളെ പുലര്‍ച്ചെയും അതിരാവിലെയും നോര്‍ത്ത് അല്‍ ഷറഖിയ, സൗത്ത് എല്‍ ഷറഖിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന എന്നിവിടങ്ങളില്‍ 60 മില്ലി മീറ്റര്‍ മഴ സാധ്യതയുണ്ട്.
വടക്ക് അല്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ബുറൈമി, മുസന്ദം എന്നിവിടങ്ങളിലും 30 എം.എം മഴ ലഭിക്കും. വാദികള്‍ മുറിച്ചു കടക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ് നല്‍കി.
അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ നിരവധി വാദികള്‍ നിറഞ്ഞൊഴുകി. റുഷ്താഖ് മുനിസിപ്പാലിറ്റിയില്‍ കനത്ത മഴയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. വിലായത്തിന്റെ മധ്യ മേഖലയിലെ വാദി ബനി ഗാഫിര്‍, വാദി അല്‍ ഷാതാന്‍, വാദി ബാനി ഔഫ്, നിയാബത് അല്‍ ഹുഖൈയ്ന്‍, വാദി അല്‍ ഹിംലി, വാദി അല്‍ ഹജര്‍ എന്നിവ നിറഞ്ഞൊഴുകി.
ഇന്ന് വിലായത്ത് ദിബ്ബയിലാണ് ഏറ്റവും കുടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച വരെ 14 സെ.മി മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബയില്‍ ഇന്ന് വൈകിട്ട് 4 വരെ 14 സെ.മി മഴ റിപ്പോര്‍ട്ട് ചെയ്തു. സൗ്ത്ത് അല്‍ ബാത്തിനയിലെ ബറകയില്‍ 11 സെ.മി ഉം മഴ രേഖപ്പെടുത്തി. ബുറൈമി ഗവര്‍ണറേറ്റിലെ ബുറൈമിയില്‍ 10 സെ.മി മഴ പെയ്തു.