മുംബൈയിൽ കനത്ത മഴ ; കർണാടകയിൽ റെഡ് അലർട്ട്
മുംബൈയിലെ വിവിധയിടങ്ങളില്‍ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളം ഉയർന്നതിനെത്തുടർന്ന് മുംബൈ നഗരത്തിലെ പല റോഡുകളും അടച്ചിരിക്കുകയാണ് . വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു. നഗരത്തിൽ യെല്ലോ അലർട്ട് ആണ് .
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും അയൽസംസ്ഥാനമായ കർണാടകയിലും കനത്തമഴ തുടരുന്നുണ്ട് . യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച മുംബൈ നഗരത്തില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിച്ചിട്ടുള്ള . വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ 52.89 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ സാധ്യതയുണ്ട്. കര്‍ണാടകയിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ചിക്കമഗളൂര്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നൽകിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page