അടുത്ത 48 മണിക്കൂറിനുള്ളിൽ അയർലണ്ടിലുടനീളം അതിശക്തമായ മഴക്ക് സാധ്യത
അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യത്ത് അതിശക്തമായ മഴ’ ഉണ്ടാകുമെന്നും, ഈ ആഴ്ചയുടെ അവസാനം മഴയും കാറ്റും ഉണ്ടാകുമെന്നും Met Éireann മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ മിക്കയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് ഉച്ചകഴിഞ്ഞ് മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തുടനീളം എല്ലാ കൗണ്ടികളിലും ഈ ദിവസം മുഴുവൻ കനത്ത മഴ പെയ്യാൻ സാധ്യത.
വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കും വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കും ഇടയിൽ മിക്ക പ്രദേശങ്ങളിലും 20 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ. ചില പ്രദേശങ്ങളിൽ നാളെ രാത്രിയോടെ 30 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും.
താപനില മിതമായി തുടരും, കുറഞ്ഞത് 8 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയാകും, തെക്കുകിഴക്കൻ കാറ്റും ഇതോടൊപ്പം വീശി അടിക്കും. വ്യാഴാഴ്ച ഉച്ചയോടെ Munster ലും, Connachtലും കനത്ത മഴ ആരംഭിക്കുമെന്നും പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളിയാഴ്ചയും മഴ തുടരുമെന്ന് അധികൃതർ . തെക്കൻ കാറ്റ് വീശുന്നതോടെ താപനില 11 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യത.
Tag:Heavy rain expected across Ireland in the next 48 hours