അബുദാബിയിലും ദുബായിലും കനത്ത മഴയെ തുടർന്ന് എൻസിഎം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അബുദാബിയിലും ദുബായിലും കനത്ത മഴയെ തുടർന്ന് എൻസിഎം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ദുബൈ:അബുദാബി , ദുബൈ യുഎഇ മറ്റു പല ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിയോടു കൂടി മഴയും തുടരുന്നു.


പുലർച്ചെ 2.30 ഓടെ അബുദാബിയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്തു.തുടർന്ന് ദുബൈലും മറ്റു ഭാഗങ്ങളിലേക്കും ശക്തമായ കാറ്റും മഴയും തുടർന്ന് കൊണ്ടിരിക്കുന്നു.
കനത്ത മഴയെതുടർന്ന് വ്യാഴാഴ്ച രാത്രി 8 മണി വരെ ഓറഞ്ച് അലെർട് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്നേ മെറ്റ്ബീറ്റ് വെതർ അബുദാബി,അജ്മാൻ എന്നിവിടങ്ങളിൽ മഴയുണ്ടാവുമെന്ന് പറഞ്ഞിരുന്നു.

ശക്തമായ മഴയെ തുടർന്ന് പൊതുജങ്ങൾ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.പ്രതികൂല കാലാവസ്ഥയെ തുടർന്ന് അബുദാബിയിൽ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വിദൂരപഠനത്തിന് നിർദ്ദേശം നൽകിയിരുന്നു.സർക്കാർ ജീവനക്കാർ വീടുകളിൽ ജോലി ചെയ്യുമെന്ന് ഷാർജ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.
സുരക്ഷാ മുൻകരുതലെന്ന നിലയിൽ രണ്ട് ദിവസങ്ങളിലും പൊതു പാർക്കുകൾ അടച്ചിടും.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment