ജപ്പാനില്‍ കനത്ത മഴയും പ്രളയവും, ഒരു ദിവസം പെയ്തത് 40 സെ.മി മഴ
കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായ ജപ്പാനിൽ പ്രളയവും. പ്രളയമുണ്ടായത് ജപ്പാനിലെ ബുദ്ധ ബോണ്‍ അവധി സമയത്താണ്. അതിനാൽ തന്നെ വിനോദസഞ്ചാരികൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴയിൽ ഗോഷിമയില്‍ കഴിഞ്ഞ ആഴ്ച ഒരാളെ കാണാതാകുകയും ഒരാള്‍ക്ക് മഴയില്‍ പരിക്കേൽക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത് ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലാണ്. ഈ ദ്വീപിൽ നിന്ന് നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ. ആളുകളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴക്കു കാരണമായത് കഴിഞ്ഞ ആഴ്ച രൂപം കൊണ്ട ന്യൂനമര്‍ദമാണ്. മഴ സാരമായി ബാധിച്ചത് തെക്കന്‍ മേഖലയിയ കഗോഷിമയിലും ദ്വീപിന്റെ വടക്കന്‍ മേഖലയിലും ആണ്.
ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി Japan Meteorological Agency തിങ്കളാഴ്ച പലിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Kumamoto യിലാണ് ഇന്നലെ കനത്ത മഴ റെക്കോര്‍ഡ് ചെയ്തത്. 40 സെ.മി (15.7 സെ.മി) മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. Kyushu വില്‍ ചൊവ്വാഴ്ച വൈകിട്ട് വരെ മഴ തുടരുമെന്നാണ് പ്രവചനം.
പടിഞ്ഞാറന്‍ ജപ്പാനില്‍ 20 സെ.മി വരെ മഴയാണ് പ്രവചിക്കുന്നത്.
Tag:Japan faces severe flooding as heavy rains pour down, with 40 cm of rainfall in just one day. Discover the impact and updates on this natural disaster.