കനത്ത മഴ; മുംബൈയിൽ 50 വിമാനങ്ങൾ റദ്ദാക്കി ; വെള്ളത്തിൽ മുങ്ങി റോഡുകൾ

കനത്ത മഴ; മുംബൈയിൽ 50 വിമാനങ്ങൾ റദ്ദാക്കി ; വെള്ളത്തിൽ മുങ്ങി റോഡുകൾ

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം.നിരവധി റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. നഗരത്തിലെ സ്കൂളുകൾക്കെല്ലാം അവധിയാണ്. കാലാവസ്ഥയെ തുടർന്ന് അമ്പതോളം വിമാനങ്ങൾ റദ്ദാക്കി.

മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കറാണ് സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ ഇക്കാര്യം പറഞ്ഞത്.

കൂടാതെ, കനത്ത മഴയെത്തുടർന്ന് 50 ഓളം വിമാനങ്ങൾ വിവിധ എയർലൈനുകൾ റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 8 ന് പുലർച്ചെ 1 മുതൽ 7 വരെ കനത്ത മഴ മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭിച്ചു. ചില താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്തോടെ സബർബൻ ട്രെയിൻ ഗതാഗതം തടസ്സമുണ്ടായി.

സെൻട്രൽ റെയിൽവേ റൂട്ടുകളിലെ ലോക്കൽ ട്രെയിൻ സർവിസുകളെ മഴ സാരമായി ബാധിച്ചിട്ടുണ്ട്. മെയിൻ, ഹാർബർ ഇടനാഴികളിലെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ സെൻട്രൽ റെയിൽവേയുടെ സബർബൻ സർവിസുകളിൽ പലതും മുടങ്ങി പോയി.

മുംബൈയിലെ വിവിധ റോഡുകൾ വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് 300 മില്ലിമീറ്ററിലധികം മഴ പെയ്തതായി അധികൃതർ അറിയിച്ചു. അതേസമയം ജൂലൈ എട്ടിന് കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Metbeat news ‌

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment