ചൂട് 50 ഡിഗ്രി കടന്നു: യു.എ.ഇയിലെ പള്ളികളിൽ ജുമുഅ 10 മിനുട്ടായി വെട്ടിക്കുറച്ചു
യു.എ.ഇയിൽ വേനൽച്ചൂട് 50 ഡി ഗ്രി സെൽഷ്യസ് കടന്നതോ ടെ യു.എ.ഇയിലെ പള്ളികളിലെ ജുമുഅ (വെള്ളിയാഴ്ചത്തെ മധ്യാഹ്ന നിസ്കാരം) നിസ്കാരവും ഖുത്ബ (വെള്ളിയാഴ്ചത്തെ പ്രഭാഷണം) യും 10 മിനുട്ടായി വെട്ടി കുറച്ചു. ഇന്ന് മുതൽ ഒക്ടോബർ വരെ പുതിയ നയം നില വിലുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു.
ഇത് സംബന്ധിച്ച് രാജ്യത്തുടനീളമുള്ള ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകി.
വെള്ളിയാഴ്ചകളിൽ പള്ളികൾ നിറയുന്നതിനാൽ ഒട്ടേറെ പേർക്ക് കടുത്ത വെയിലിൽ പുറത്ത് നിന്ന് പ്രാർഥിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട് . ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കാൻ ഈ തീരുമാനം വളരെ പ്രയോജനകരമാണ് . ജുമുഅ ഖുതുബ സാധാരണയായി പ്രസംഗകനെ ആശ്രയിച്ച് 10 മുതൽ 20 മിനിറ്റ് വരെ നീണ്ടുനിൽക്കും. തുടർന്നാണ് കൂട്ടപ്രാർഥന ഉണ്ടാവുക. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഇസ്‌ലാമിക ആചാരങ്ങൾക്ക് അനുസൃതമായാണ് 10 മിനിറ്റ് പരിമിതിയെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് പറഞ്ഞു.
സൗദി അറേബ്യയും പ്രഭാഷണ സമയം കുറച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. രണ്ട് വിശുദ്ധ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളും പ്രാർഥനകളും വേനൽക്കാലം കഴിയുന്നതുവരെ 15 മിനിറ്റ് ആക്കി ചുരുക്കിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.