gulf weather 24/01/25: കനത്ത വെള്ളപ്പൊക്കം, ആലിപ്പഴം വീഴൽ, കൊടുങ്കാറ്റ് മുന്നറിയിപ്പ്
സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കൾ വരെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. പൊടിക്കാറ്റും ശക്തമായ. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ കാറ്റ് സാധ്യത എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കനത്ത വെള്ളപ്പൊക്കം, ആലിപ്പഴം വീഴൽ, കൊടുങ്കാറ്റ് എന്നിവയ്ക്കെല്ലാം രാജ്യം വീണ്ടും സാക്ഷിയാകുമെന്നാണ് മുന്നറിയിപ്പിൽ ഉള്ളത്.
മക്ക, അൽ ബഹ, അസിർ, ജസാൻ, അൽ ജൗഫ്, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യയിലെ പ്രദേശങ്ങൾ, റിയാദ്, ഖ്വാസിം, ഹെയ്ൽ എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ശക്തമായി ലഭിക്കുക. മദീനയിലെ അൽ മഹ്ദ്. അൽ ഹനാകിയ എന്നീ ഗവർണറേറ്റുകളിൽ ശനിയാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നും എൻസിഎം. തിങ്കൾ വരെ നജ്റാൻ, തബൂഖ് റീജനുകളിലും മഴ കിട്ടും. പൊതുജനങ്ങൾ കാലാവസ്ഥാ അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.