Gulf weather 15/10/24: ന്യൂനമർദം; ഒമാനിൽ കനത്ത മഴ തുടരുന്നു

Gulf weather 15/10/24: ന്യൂനമർദം; ഒമാനിൽ കനത്ത മഴ തുടരുന്നു

ഉഷ്ണമേഖല ന്യൂനമർദത്തി​ന്റെ ഭാഗമായി ഒമാനിലെ വിവിധ ഗവർണ​റേറ്റുകളിൽ കനത്ത മഴ. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ട്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണ​മെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡുകളിൽ ​വെള്ളം കയറി പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ, സീബ്, റൂവി, തെക്കൻ ശർഖിയ ഗവർണറേറ്റിലെ സുർ, അൽ കാമിൽ, അൽ വാഫി, ജഅലാൻ ബാനി ബു ഹസൻ, ജഅലാൻ ബാനി ബു അലി, മസീറ തുടങ്ങിയ സ്ഥലങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചു. വടക്കൻ ശർഖിയ, മസ്‌കത്ത് , ദാഖിലിയ, ദാഹിറ, തെക്ക്-വടക്ക് ബത്തിന, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച രാത്രിയോടെ മഴ കനക്കാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ ആണ്. 33 മില്ലീമീറ്റർ മഴയാണ് ഇവിടെ കിട്ടിയതെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. ജഅലാൻ ബാനി ബു അലി വിലായത്തിൽ 26 മില്ലീമീറ്റർ, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ വിലായത്തിൽ നാല്, ഹൈമ വിലായത്തിൽ മൂന്ന് മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂനമർദത്തിന്റെ ആഘാതങ്ങൾ അവസാനിക്കുന്നതുവരെ കടലിൽ പോകുന്നതും സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം കപ്പൽ ഉടമകളോടും മറൈൻ യൂനിറ്റ് ഓപ്പറേറ്റർമാരോടും സമുദ്ര ഗതാഗത കമ്പനികളോടും നിർദ്ദേശം നൽകിയിട്ടുണ്ട്.

വാദി സാലി കവിഞ്ഞൊഴുകിയതിനെ തുടർന്ന് ജഅലാൻ ബാനി ബൂ അലി വിലായത്തിലെ അൽ-ജവാബി മുതൽ അൽ-സുവൈഹ് വരെയുള്ള റൂട്ടിൽ ഗതാഗത തടസ്സം നേരിട്ടു . ശന്ന-മസീറ റൂട്ടിൽ ചൊവ്വാഴ്ചത്തെ ഫെറി സർവിസ് മുവാസലാത്ത് താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. അന്വേഷണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും യാത്രക്കാർക്ക് 1551 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് മുവാസലാത്ത് അധികൃതർ.

അതേസമയം, ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അൽ വുസ്ത, തെക്ക്-വടക്ക് ശർഖിയ, തെക്ക്-വടക്ക് ബാത്തിന, ദോഫാർ, ബുറൈമി, അൽ വുസ്ത, മസ്‌കത്ത്, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് വിവിധ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .

മണിക്കൂറിൽ 31 മുതൽ 40 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുകയെന്നും ncm. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 40 മുതൽ 90മില്ലിമീറ്റർ വരെ വ്യത്യസ്ത തീവ്രതയുള്ള മഴക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നതായും ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വാദികൾ നിറഞ്ഞൊഴുകുമെന്നും മുറിച്ച് കടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment