Gulf weather 02/06/24: ലോകത്തിലെ മൂന്നാമത്തെ ഉയർന്ന താപനില കുവൈറ്റിൽ രേഖപ്പെടുത്തി
ശനിയാഴ്ച ലോകത്തിലെ മൂന്നാമത്തെ ഉയർന്ന താപനില കുവൈത്തിൽ രേഖപ്പെടുത്തി. കണക്കുകൾ പുറത്ത് വിട്ടത് എൽഡോറാഡോ വെതർ വെബ്‌സൈറ്റ് ആണ്. വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തതു പ്രകാരംകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താപനില 49.3 ഡിഗ്രി സെൽഷ്യസിലെത്തി .
മൂന്നാമത്തെ ഉയർന്ന താപനിലയാണ് ഇന്നലെ കുവൈത്തിൽ രേഖപ്പെടുത്തിയത് . താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ ഇറാനിലെ ഒമിദിയെ നഗരം ഒന്നാം സ്ഥാനത്തും 50 ഡിഗ്രി സെൽഷ്യസുമായി ഇറാഖിലെ ബസ്ര തൊട്ടുപിന്നലുണ്ടെന്നും എൽഡോറാഡോ വെതർ. രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന റെക്കോർഡ് താപനില ശരാശരിയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ.
താപനില 50 ഡിഗ്രിക്ക് അരികെ
യുഎഇയില്‍ വെള്ളിയാഴ്ച താപനില രേഖപ്പെടുത്തിയത് 50 ഡിഗ്രി സെൽഷ്യസിനടുത്ത് . അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെൽഷ്യസ് ആണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം.
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് താപനില.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.