Gulf weather 01/10/24:കനത്ത മഴ, ആലിപ്പഴ വർഷം

Gulf weather 01/10/24:കനത്ത മഴ, ആലിപ്പഴ വർഷം

ഇന്നലെ ദുബൈ, അബൂദബി എമിറേറ്റുകളിൽ ഉച്ചകഴിഞ്ഞ് കനത്ത മഴ ലഭിച്ചെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എമിറേറ്റ്‌സ് റോഡ്, അറേബ്യൻ റാഞ്ചസ്, അൽ ത്വവാർ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. 
ചില സ്ഥലങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായിരുന്നു . ഒക്ടോബർ ഒന്ന് വരെ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു . കനത്ത മഴയ്‌ക്കൊപ്പം ദുബൈയുടെ ചില ഭാഗങ്ങളിൽ ഇടിമുഴക്കം അനുഭവപ്പെട്ടു എന്നും പ്രദേശവാസികൾ.

അപകടകരമായ കാലാവസ്ഥയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണമെന്നും, അധികാരികളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് എൻ.സി.എം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് . മഴ തുടരുന്നതിനാൽ ദുബൈയിലെ എല്ലാ റോഡ് ഉപയോക്താക്കളോടും ജാഗ്രതയോടെ വാഹനമോടിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ പിന്തുടരാനും ദുബൈ പൊലിസ് കുറച്ചു. 

ഇന്നലെ അബൂദബിയിൽ മിതമായ മഴയും, അൽ ഐനിലും അൽ ദഫ്രയിലും കനത്ത മഴയും ആണ് ലഭിച്ചത്. ഇന്നും അൽ ഐനിൽ മഴ പ്രതീക്ഷിക്കുന്നതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചിട്ടുണ്ട്. യുഎഇയിൽ യുഎഇ തണുപ്പിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായാണ് മഴ ലഭിക്കുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

രാജ്യത്തിൻ്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില ഉൾപ്രദേശങ്ങളിലും തീര ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയിൽ ജാഗ്രത പാലിക്കാൻ എല്ലാ ജനങ്ങളോടും അബൂദബി മീഡിയ ഓഫിസ് അഭ്യർത്ഥിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച വേഗ പരിധികൾ പാലിക്കാനും, താഴ്‌വരകൾ ഒഴിവാക്കാനും, പ്രഥമ ശുശ്രൂഷാ കിറ്റുകൾ കരുതാനും, ബദൽ പ്രകാശ സ്രോതസ്സുകൾ സജ്ജമാക്കാനും സോഷ്യൽ മീഡിയയിലൂടെ അധികൃതർ നിർദ്ദേശിച്ചു.

അതേസമയം ഒമാനിലെ പല ഗവർണറേറ്റുകളിലും നേരിയ തോതിൽ മഴ ലഭിച്ചു.
വിവിധ ഗവർണറേറ്റുകളിലെ നിരവധി വിലായത്തുകളിൽ നേരിയ തോതിൽ ഇടത്തരം മഴ പെയ്തത് തിങ്കളാഴ്ച വാദികൾ നിറഞ്ഞൊഴുകുന്നതിന് കാരണമായി.

അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്‌വയിലെ വിലായത്ത് ഗ്രാമങ്ങളിൽ നേരിയ തോതിൽ ഇടത്തരം മഴ ലഭിച്ചതിനാൽ അൽ മുസല്ല, വാദി കുമ്മ, അൽ റഹ്ബ എന്നിവിടങ്ങളിലെ വാദികൾ നിറഞ്ഞൊഴുകി എന്നും അധികൃതർ.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.