ഇപ്പോൾതന്നെ അപേക്ഷിക്കൂ; വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ
നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റന്റ് സ്ഥിര നിയമനവുമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.
ഡോക്ടർ നിയമനം
കോട്ടയം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ടി.സി.എം.സി. രജിസ്‌ട്രേഷൻ ഉള്ളവർക്കും 50 വയസ്സിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22 നകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജനുവരി 25ന് രണ്ട് മണിക്ക് കോട്ടയം നഗരസഭയിൽ വെച്ച് അഭിമുഖം നടത്തും. വിശദവിവരത്തിന്: 0481 2362299
ഫാർമസിസ്റ്റ് നിയമനം
കോട്ടയം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസി കോഴ്‌സ് സർട്ടിഫിക്കറ്റും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22ന് വൈകിട്ട് അഞ്ചിനകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കോട്ടയം നഗരസഭയിൽ വച്ച് ജനുവരി 25ന് ഉച്ചകഴിഞ്ഞു 3.30 ന് അഭിമുഖം നടത്തും. വിശദവിവരത്തിന് : 0481 2362299
അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സിയില്‍ ഡി വോക് കോഴ്സുമായി ബന്ധപ്പെട്ട് പ്രിന്റിങ് ടെക്നോളജി വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനം. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ (ഫസ്റ്റ് ക്ലാസ് ബി.ടെക്/ ബി.ഇ പ്രിന്റിങ് ടെക്നോളജി) മതിയായ യോഗ്യത ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി 16 ന് രാവിലെ പത്തിന് സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662220450, 04662220440.
അഭിമുഖം
എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി 17 ന് രാവിലെ 10.30 ന് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കൂടാതെ കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും ഉണ്ടാകും. ഫോണ്‍ -8281359930, 7012212473.
വിദ്യാഭ്യാസ തൊഴിൽ സംബന്ധമായ വാർത്തകൾ ലഭിക്കുവാൻ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം