പ്രവാസികൾക്കൊരു സന്തോഷ വാർത്ത നോർക്ക കരാർ പുതുക്കി എസ്.ബി.ഐ

പ്രവാസികൾക്കൊരു സന്തോഷ വാർത്ത നോർക്ക കരാർ പുതുക്കി എസ്.ബി.ഐ

പ്രവാസികൾക്കായുള്ള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻ.ഡി.പി.ആർ.ഇ.എം) സംരംഭക വായ്പാ പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) തമ്മിൽ കരാർ പുതുക്കി.

തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നോർക്ക സി.ഇ.ഒ അജിത് കോളശേരിയും എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് ഉമറുമാണ് കരാർ ഒപ്പുവച്ചത്. മൂന്നു വർഷത്തേയ്ക്കാണ് കരാർ പുതുക്കിയത്. കേരളത്തിലെ 1200 എസ്.ബി.ഐ ബ്രാഞ്ചുകളിൽനിന്ന് പ്രവാസികൾക്ക് എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ സേവനം തുടർന്നും ലഭിക്കും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. എസ്.ബി.ഐ ഉൾപ്പെടെ 17 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം. ടാക്‌സി സർവിസിനുള്ള വാഹനങ്ങൾ വാങ്ങുന്നതിനും എം.എസ്.എം.ഇ പ്രകാരമുള്ള സേവനങ്ങൾ-നിർമാണ പ്രവർത്തനം, കാർഷിക മേഖല, ചില്ലറ വിൽപന തുടങ്ങിയ സംരംഭങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താം. 30 ലക്ഷം വരെയുള്ള വായ്പ ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മുന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.

നോർക്ക റൂട്ട്‌സിന്റെ www.norkarosto.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പദ്ധതിക്ക് ആവശ്യമായ പരിശീലനം, ബാങ്കിലേക്ക് ആവശ്യമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ എന്നീ സേവനങ്ങളും നോർക്ക റൂട്ട്‌സ് സൗജന്യമായി നൽകും.

ഫോൺ: 1800 425 3939 (ഇന്ത്യ) 918802 012 345 (വിദേശം) വഴി ബന്ധപ്പെടാം.

metbeat news

Tag:Good news for expatriates: SBI renews NORKA contract

UAE Malayali വാർത്ത WhatsApp Group ൽ ചേരാൻ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ FB പേജ് LIKE ചെയ്യുക

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.