കാലാവസ്ഥയെ സംരക്ഷിക്കാൻ ഫുട്‌ബോൾ മത്സരം: നടക്കുന്നത് ലഡാക്കിൽ
കാലാവസ്ഥയെ സംരിക്കുന്നതിനായി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് അവബോധം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഒരുകൂട്ടം പരിസ്ഥിതി, കായിക പ്രേമികൾ. പരിസ്ഥിതിയെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും ജനങ്ങളെ എങ്ങനെ ബോധവാൻമാരാക്കാം എന്ന ചിന്തയിൽനിന്നായിരുന്നു ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങാനുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞ വർഷമായിരുന്നു ക്ലൈമറ്റ് കപ്പ് എന്ന പേരിൽ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇത്തവണ കേരളത്തിൽ നിന്നുള്ള ഗോകുലം കേരളയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഗോകുലം കേരള 8-1ന്റെ ജയവും സ്വന്തമാക്കിയിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 11,000 അടി ഉയരത്തിലുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. റീസൈക്കിൾ ചെയ്ത ഗിയർ, ഓർഗാനിക് റീഫ്രഷ്‌മെന്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാണ് ടൂർണമെന്റിൽ ഉപയോഗിക്കുന്നത്. ഓരോ ഗോളിനും പത്തു മരങ്ങൾ നടുക എന്നിങ്ങനെ തുടങ്ങി പരിസ്ഥിതിയെ ഏതെല്ലാം രീതിയിൽ സുരക്ഷിതമാക്കാം എന്നത് കാണിച്ചു നൽകുന്നതാണ് ടൂർണമെന്റ് എന്ന് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ പ്ലേഓണ്‍ റിപ്പോര്‍ട്ട് ചെയ്തു . ലഡാക്ക് ഫുട്‌ബോൾ അസോസിയേഷനുമായി സഹകരിച്ച് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണത്തിന്റെയും ലഡാക്ക് സ്വയംഭരണ ഹിൽ വികസനത്തിന്റെയും വാർഷിക പരിപാടിയായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
കാശ്മീരിൽ നിന്നുള്ള പ്രാദേശിക ടീമുകളായ 1 ലഡാക്ക് എഫ്‌സി, സ്‌കാൽസാംഗ്ലിംഗ് എഫ്‌സി, ജെ ആൻഡ് കെ ബാങ്ക് എഫ്‌സി എന്നിവയ്ക്ക് പുറമേ, രണ്ടാം പതിപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി , ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി, ടിബറ്റൻ ദേശീയ ടീം എന്നീ ടീമുകളും കളിക്കുന്നുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page