തെക്കന്‍ ചൈനയില്‍ പ്രളയം; ഏറ്റവും നീളംകൂടിയ നദി കരകവിഞ്ഞു
തെക്കന്‍ ചൈനയില്‍ കനത്ത മഴ. യാങ്ട്‌സെ നദി കരകവിഞ്ഞതോടെ കിഴക്കന്‍ മേഖലയിലെ ടൗണുകൾ പ്രാളയത്തിൽ മുങ്ങി. ജിയാങ്‌സു സെക്ഷനിലെ ജലനിരപ്പ് പരിധിക്കപ്പുറം ഉയര്‍ന്നു പൊങ്ങി. യാങ്ട്‌സെ ചൈനയിലെ ഏറ്റവും നീളം കൂടിയ നദിയാണ്. ബുധനാഴ്ചയാണ് ജലനിരപ്പ് ഉയര്‍ന്ന് മിക്ക പ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങിയത്. ജിയ്ങ്‌സു പ്രവിശ്യയിലെ തലസ്ഥാനമായ നിന്‍ജിങ്ങില്‍ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയിലൂടെ യാത്രാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം നിർത്തി.
2020 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഈ നദിയിൽ ഇത്രയും ജലനിരപ്പ് ഉയർന്നത്. അന്ന് 22.6 മീറ്റര്‍ ആയിരുന്നു ജലനിരപ്പ് ഉയർന്നത്. നദിയില്‍ ജലനിരപ്പ് ഉയരുന്നതും മഴ സാധ്യതയും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം തന്നെ പ്രളയ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിനാല്‍ നിരവധി പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു .
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഈ ആഴ്ച തുടക്കത്തില്‍ കനത്ത മഴ ആയിരുന്നു. പിന്‍ജിയാങ്ങിലെ മിലുവോ നദിയില്‍ കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിട്ടുള്ളത്. 3.4 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെയും ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വാര്‍ത്താവിനിമയ ബന്ധം താറുമാറാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂടാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. സിചുവാന്‍, ചോങ്ക്വിന്‍, ഹുബെയ്, ഹെനാന്‍, ഷാന്‍ഡോങ് എന്നിവിടങ്ങളില്‍ മഴ തുടരുമെന്നാണ് ചൈനീസ് കാലാവസ്ഥാ വകുപ്പായ നാഷനല്‍ മീറ്റിയോറോളജിക്കല്‍ സെന്റര്‍ അറിയിച്ചിട്ടുള്ളത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.